Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് പിരിക്കാന്‍ സമ്മര്‍ദം: വലഞ്ഞ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

28ന് തിയറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങാനിരിക്കുന്ന 2020-21 ബാച്ച് വിദ്യാര്‍ത്ഥികള്‍ അതും കഴിഞ്ഞുപോയാല്‍ പിന്നെ ഫീസ് പിരിക്കാനാവില്ലെന്നതാണ് അവരെ അലട്ടുന്ന സംഗതി.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Jun 22, 2021, 01:08 pm IST
in Kerala

കൊല്ലം: പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള നിര്‍ദേശം ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വലയ്‌ക്കുന്നു. ഒരു വര്‍ഷമായി ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ മുന്‍കാലത്തെ പോലെ ഫീസ് പിരിവുണ്ടാകില്ലെന്ന് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും കരുതിയിരുന്നപ്പോഴാണ് പണം പിരിച്ചേ മതിയാകൂ എന്ന വകുപ്പിന്റെ വാക്കാലുള്ള നിര്‍ദേശം. ഇതിന് അനുസൃതമായി ഒരു വിഭാഗം അധ്യാപകര്‍ തങ്ങളുടെ ബാധ്യതയായി മാറുമെന്ന് കണ്ട് ഫീസ് പിരിച്ചു തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, ഫീസ് പിരിക്കാനുള്ള അവ്യക്തത കൃത്യമായ ഉത്തരവിലൂടെ ഡയറക്ടറേറ്റ് അധികൃതര്‍ നീക്കണമെന്ന ബഹുഭൂരിപക്ഷം അധ്യാപകരും ആവശ്യമുയര്‍ത്തുകയാണ്.  

28ന് തിയറി പരീക്ഷ കഴിഞ്ഞ് പ്രാക്ടിക്കല്‍ തുടങ്ങാനിരിക്കുന്ന 2020-21 ബാച്ച് വിദ്യാര്‍ത്ഥികള്‍ അതും കഴിഞ്ഞുപോയാല്‍ പിന്നെ ഫീസ് പിരിക്കാനാവില്ലെന്നതാണ് അവരെ അലട്ടുന്ന സംഗതി. ഹൈസ്‌ക്കൂള്‍ തലത്തില്‍ ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ചെറിയ തുകയാണെങ്കിലും സ്‌പെഷ്യല്‍ ഫീസുണ്ട്. അത് പിരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അപ്പോഴാണ് തീര്‍ത്തും ഘടകവിരുദ്ധമായി പ്ലസ്ടു ഫീസ് പിരിവിനുള്ള നിര്‍ദേശം.

രണ്ടാം വര്‍ഷക്കാരിലും ഫീസ് കളക്ഷന്‍ പിരിക്കല്‍ തീരുമാനം ഉണ്ടായിട്ടില്ല. സ്‌പെഷ്യല്‍ ഫീസ് പിരിക്കുന്ന കാര്യത്തില്‍ നിരന്തരം അന്വേഷണങ്ങള്‍ നടത്തിയിട്ടും ഔദ്യോഗിക നിര്‍ദേശം സമയബന്ധിതമായി നല്‍കാതെ അധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമിടയില്‍ ബോധപൂര്‍വം അവ്യക്തതയും അനിശ്ചിതത്വവും ഉണ്ടാക്കിയതായാണ് ആക്ഷേപം.  

ഫീ പിരിക്കാത്ത പ്രിന്‍സിപ്പല്‍മാര്‍ക്ക് ലക്ഷങ്ങളുടെ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാവുന്ന സാഹചര്യമാണ്. ഫീസ് പിരിക്കുന്നവരാകട്ടെ രക്ഷിതാക്കളില്‍ നിന്ന് ചോദ്യങ്ങളും പ്രതിഷേധങ്ങളും നേരിടുകയാണ്. കൊവിഡ് കാലത്ത് കൂലിപ്പണിക്കുപോലും പോകാനാകാതെ സാമ്പത്തിക പ്രയാസത്തിലായ രക്ഷിതാക്കള്‍ക്ക് ഇത് വലിയ തുക തന്നെയാണ്.

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ 2020-21 സ്‌പെഷ്യല്‍ ഫീസ് കളക്ട് ചെയ്യേണ്ട എന്നായിരുന്നു നേരത്തെ പ്രിന്‍സിപ്പല്‍മാരുടെ നിലപാട്. സയന്‍സ് വിഭാഗം ഒരു കുട്ടിക്ക് 530, കൊമേഴ്‌സ് 380, ഹ്യുമാനിറ്റീസുകാര്‍ക്ക് പ്രാക്ടിക്കല്‍ ഇല്ലാതെ 280 എന്നിങ്ങനെയാണ് പിരിക്കേണ്ടത്. ഒരു സ്‌കൂളില്‍ നിന്ന് തന്നെ ലക്ഷത്തിനടുത്ത് ഫീസാണ് പിരിച്ചെടുക്കേണ്ടത്. ക്ലാസ് ഇല്ലാത്ത സാഹചര്യത്തില്‍ ഇതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അധ്യാപകര്‍ ഉന്നയിക്കുന്നുണ്ട്.

സ്‌കൂള്‍ ഔദ്യോഗികമായി തുറന്നിട്ടില്ലെന്നും അതിനാല്‍ അധ്യാപക നിയമനങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ പറഞ്ഞ സാഹചര്യവും കഴിഞ്ഞ വര്‍ഷം ഔദ്യോഗിക രജിസ്റ്ററില്‍ ഒപ്പിടാത്തതും ഓണ്‍ലൈന്‍ പഠനത്തിന് പുറമേ ഫോക്കസ് ഏരിയ ചര്‍ച്ചക്കായി കുട്ടികളുടെ ഹാജര്‍ ഔദ്യോഗികമായി രേഖപ്പെടുത്താത്തതുമാണ് ഫീസ് കളക്ഷന്‍ കീറാമുട്ടിയാക്കുന്നത്. സാധാരണ ഗതിയില്‍ ഫീസില്‍ വലിയ ഒരു തുക സ്‌പോര്‍ട്‌സ്, ആര്‍ട്‌സ്, അസോസിയേഷന്‍ പ്രവര്‍ത്തനം, ലൈബ്രറി, മെഡിക്കല്‍, സ്റ്റേഷനറി, ഓഡിയോ- വീഡിയോ എന്നിവയ്‌ക്കാണ് മാറ്റിവയ്‌ക്കുന്നത്. അത്തരം പ്രവര്‍ത്തനമൊന്നും നടക്കാത്ത സാഹചര്യവും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: പ്ലസ്ടുStudentsHigher secondaryfees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.