ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 796 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.1376 പേര് രോഗമുക്തരായി. 8.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 182301 പേര് രോഗമുക്തരായി. 9475 പേര് ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണം കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചു.
242 പേര് കോവിഡ് ആശുപത്രികളിലും 1639 പേര് സിഎഫ്എല്‍റ്റിസികളിലും ചികിത്സയിലുണ്ട്. 6358 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 235 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1376 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2043 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27295 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 8860 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: