തിരുവനന്തപുരം: വിവാദ നാട്ടുവൈദ്യനായ മോഹനന് വൈദ്യര് (65) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് അദേഹത്തെ രാത്രി 8.30ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി അദേഹവും മകനും ഈ വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊറോണ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷമെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. നിപ്പയ്ക്കടക്കം നാട്ടുമരുന്നുകള്‍ ഉപയോഗിക്കാമെന്ന പ്രചരിപ്പിച്ചിരുന്ന മോഹനന് വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന് വൈദ്യരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. കേസിലെ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് മരിച്ച നിലയില്‍ അദേഹത്തെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: