സതാംപ്റ്റണ്: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക്് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (44) അജിങ്ക്യ രഹാനെയും (29) പുറത്താകാതെ നില്ക്കുന്നു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ (34), ശുഭ്മന്‍ ഗില്‍ (28) , ടെസ്റ്റ് സ്പെഷ്യലിസ്റ്റ്് ചേതേശ്വര്‍ പൂജാര (8) എന്നിവരാണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മയെ മടക്കി പേസര്‍ കെയ്ല്‍ ജാമീസണാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്്. ടിം സൗത്തി ക്യാച്ചെടുത്തു. 68 പ്ന്ത് നേരിട്ട രോഹിത് ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 34 റണ്‍സ് എടുത്തു.
രോഹിതിന് പിന്നാലെ ശുഭ്മന്‍ ഗില്ലും പുറത്തായി. വാഗ്നറുടെ പന്തില്‍ വാട്ലിങ്ങിന് ക്യാച്ച് നല്കി. 64 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച ഗില്‍ 28 റണ്സ്്് നേടി. മൂ്ന്നാമതായി ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരക്ക് പിടിച്ചു നില്്ക്കാനായില്ല. എട്ട് റണ്‍സ് എടുത്ത പൂജാര ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: