ലഖ്നോ: ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ നിര്‍മ്മിച്ചതിന് ആള്‍ട്ട് ന്യൂസ് എന്ന വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.
ജയ്ശ്രീറാം വിളിക്കാത്തതിന് ഗാസിയാബാദില്‍ അബ്ദുള്‍ സമദ് സെയ്ഫി എന്ന മുസ്ലിം വയോധികനെ ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചുവെന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോയില്‍ പ്രചരിച്ചത്.
ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്നത്തിന്റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി. വാങ്ങുന്നയാളുടെ ഭാവി മാറ്റിമറിക്കും എന്ന് വാഗ്ദാനം ചെയ്ത് അബ്ദുള്‍ സമദ് സെയ്ഫി വിറ്റ മന്ത്രത്തകിട് ഫലിച്ചില്ലെന്നതിന്റെ പേരിലാണ് ഒരു സംഘം ചെറുപ്പക്കാര്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചത്. ഇതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. വൃദ്ധനെ മര്‍ദ്ദിക്കുന്ന യഥാര്‍ത്ഥ വീഡിയോയും പൊലീസ് കണ്ടെടുത്തു. അതില്‍ ജയ്ശ്രീറാം വിളിപ്പിക്കുന്നതോ വന്ദേമാതരം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതോ ഒന്നും ഇല്ലായിരുന്നു. ഇതോടെയാണ് ആള് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ വ്യാജശബ്ദം ചേര്‍ത്ത് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് മനസ്സിലായത്. ഇത് ട്വിറ്ററിലൂടെ ബിജെപി വിരുദ്ധരായ ഒട്ടേറെപ്പേര്‍ പ്രചരിപ്പിക്കുകയായിരുന്നു.
സ്വന്തം പ്ലാറ്റ് ഫോമില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന് ട്വിറ്ററിനെതിരെയും ഈ വ്യാജവീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ച ഏതാനും വ്യക്തികള്‍ക്കെതിരെയും യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച കുറ്റത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യവും സുതാര്യതയും പറയുന്ന ട്വിറ്റര്‍ തന്നെ വര്‍ഗീയ സ്വഭാവമുള്ള സമൂഹ വിരുദ്ധ സന്ദേശങ്ങള്‍ വൈറലാകാന്‍ എന്തുകൊണ്ട് അനുവദിച്ചു എന്ന ചോദ്യം നോട്ടീസില്‍ ഉണ്ട്.
ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്.
സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: