ആലപ്പുഴ: കൊവിഡ് ബാധിതനാണെന്ന് നാട്ടില്‍ പ്രചരിപ്പിച്ച ശേഷം വീടു കേന്ദ്രീകരിച്ച് വാറ്റു നടത്തിയ വീട്ടുടമയ്‌ക്കും നാലു സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. 120 ലിറ്റര്‍ കോടയും രണ്ടര ലിറ്റര്‍ ചാരായവും വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണനാചാരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആര്യാട് തെക്ക് തോപ്പുവെളിയില്‍ പാലിയംവെളി വീട്ടില്‍ രാജേന്ദ്രന്റെ വീട്ടില്‍ നിന്നാണ് കോടയും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.
വീട്ടുടമയും വില്പനക്കാരായ നാലംഗ സംഘവും പരിശോധന സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇലോക്ക്ഡൗണ്‍ സമയത്ത് രാജേന്ദ്രന്‍ വാറ്റു നടത്തുകയായിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കള്ള പ്രചാരണം നടന്നതിനാല്‍ അയല്‍വാസികള്‍ വീട്ടിലേക്ക് പോകാറില്ലായിരുന്നു. എക്‌സൈസ് എത്തുന്നതറിഞ്ഞ് രാജേന്ദ്രനും സംഘവും ഓടി രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക