കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎമ്മിന്റെ ശുപാര്‍ശയില്‍ ജോലി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി നല്‍കിയത്. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്. കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാന്‍ സിപിഎം ഭരിക്കുന്ന കാസര്‍കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കണമെന്നത് പാര്‍ട്ടിയുടെ ശുപാര്‍ശയായിരുന്നു. കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: