Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

നെയ്‌മര്‍ മാജിക്; ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം ജയം

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്‌മറിന്റെ മികവിലാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്‌മര്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 05:00 am IST
in Football

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയില്‍ ആതിഥേയരായ ബ്രസീല്‍ കുതിപ്പ് തുടരുന്നു. ആദ്യ കളിയില്‍ വെനസ്വേലയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത അവര്‍ ഇന്നലെ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം നെയ്‌മറും അലെക്സ് സാന്‍ഡ്രോയും എവര്‍ട്ടണ്‍ റിബെയ്റോയും റിച്ചാര്‍ലിസണും ടീമിനായി സ്‌കോര്‍ ചെയ്തു.  

ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്‌മറിന്റെ മികവിലാണ് മഞ്ഞപ്പട തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്‌മര്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.  

വെനസ്വേലയ്്‌ക്കെതിരെ ഇറങ്ങിയ ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ടിറ്റെ ഇന്നലെ പെറുവിനെതിരെ ടീമിനെ ഇറക്കിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല.  

കളിയുടെ 11-ാം മിനിറ്റില്‍ ബ്രസീലിന് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ ഫ്രെഡ് പായിച്ച ലോങ്‌റേഞ്ചര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ കാനറില്‍ ആദ്യ നിറയൊഴിച്ചു. പ്രതിരോധതാരം അലെക്സ് സാന്‍ഡ്രോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഇടതു വിങ്ങിലൂടെ മുന്നേറിയെത്തിയ എവര്‍ട്ടനില്‍നിന്നാണ് ഗോളിലേക്കുള്ള മുന്നേറ്റത്തിന്റെ തുടക്കം. ബോക്‌സിന് സമാന്തരമായി എത്തി എവര്‍ട്ടന്‍ മറിച്ചു നല്‍കിയ ക്രോസ് ഗോളാകുന്നില്ലെന്ന് ഉറപ്പാക്കിയെങ്കിലും ക്ലിയര്‍ ചെയ്യാന്‍ പെറു താരങ്ങള്‍ക്കായില്ല. വലതുവിങ്ങിലേക്ക് നീങ്ങിയ പന്ത് ഓടിപ്പിടിച്ചെടുത്ത ഗബ്രിയേല്‍ ജെസ്യൂസ് ബോക്‌സിലേക്ക് തട്ടിയിട്ടു. ഓടിയെത്തിയ അലക്‌സ് സാന്‍ഡ്രോ അനായാസം ലക്ഷ്യം കണ്ടു. അലെക്സ് സാന്‍ഡ്രോ ബ്രസീലിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.  

ഗോള്‍ വഴങ്ങിയതോടെ പെറു ഉണര്‍ന്നുകളിച്ചെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ നടത്താനായില്ല.  അതേസമയം നെയ്‌മറുടെ നേതൃത്വത്തില്‍ ബ്രസീല്‍ നിരവധി തവണ ആക്രമണങ്ങള്‍ നടത്തി . 44-ാം മിനിറ്റില്‍ അലെക്‌സ് സാന്‍ഡ്രോയുടെ ലോങ്‌ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും മഞ്ഞപ്പട ആധിപത്യം പുലര്‍ത്തി. 53-ാം മിനിട്ടില്‍ ബ്രസീലിന്റെ ഡാനിലോയുടെ വെടിയുണ്ട കണക്കെയുള്ള കിക്ക് ഗോളായെന്ന് തോന്നിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പറന്നു.  

61-ാം മിനിറ്റില്‍ ബോക്സിനകത്ത് നെയ്‌മറെ മധ്യനിരതാരം ടാപ്പിയ വീഴ്‌ത്തിയതിനേത്തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും വാറില്‍  അത് നഷ്ടമായി. 68-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. സൂപ്പര്‍ താരം നെയ്‌മറാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് പന്തുമായി മുന്നേറിയ ശേഷം നെയ്‌മറെടുത്ത നിലംപറ്റിയുള്ള ഷോട്ട് പെറു ഗോള്‍കീപ്പര്‍ ഗലീസിനെ കീഴടക്കി . ആദ്യ കളിയില്‍ വെനസ്വേലയ്്‌ക്കെതിരെയും നെയ്‌മര്‍ ഗോള്‍ നേടിയിരുന്നു.

78-ാം മിനിട്ടില്‍ പെറുവിന്റെ അലെക്സ് വലേറയ്‌ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ചു.  പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. 86-ാം മിനിറ്റില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ബ്രസീലിന്റെ ഫിര്‍മിനോ പാഴാക്കി. റിച്ചാലിസണിന്റെ പാസില്‍ നിന്നും അനായാസം ഗോളാക്കാമായിരുന്ന അവസരമാണ് പാഴാക്കിയത്. അവസാന മിനിറ്റുകളില്‍ ബ്രസീല്‍ തകര്‍പ്പന്‍ ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചു. 89-ാം മിനിറ്റില്‍ അതിന് ഫലവുമുണ്ടായി. എവര്‍ട്ടണ്‍ റിബെയ്‌റോ ടീമിന്റെ മൂന്നാം ഗോള്‍ നേടി. ഗോളിനായുള്ള അസിസ്റ്റ് റിച്ചാര്‍ലിസന്റെ വകയെങ്കിലും ഗോളിന്റെ ശില്‍പ്പി നെയ്‌മറാണ്. റിബെയ്‌റോയുമായി പന്ത് കൈമാറി പെറു ബോക്‌സിലെത്തിയ നെയ്‌മര്‍ അത് ഇടതുവിങ്ങില്‍ റിച്ചാര്‍ലിസനു മറിച്ചു. രണ്ടടി മുന്നോട്ടുവച്ച് റിച്ചാര്‍ലിസന്‍ പെറു ബോക്‌സിലേക്കു നല്‍കിയ ക്രോസിന് ഓടിക്കയറിയ റിബെയ്‌റോ കാല്‍വച്ചപ്പോള്‍ പന്ത് ഗോള്‍വലയില്‍ വിശ്രമിച്ചു.

പിന്നാലെ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ഗോള്‍പട്ടിക തികച്ചു. നെയ്‌മര്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് ഫിര്‍മിനോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി തടുത്തിട്ടു. റീബൗണ്ട് പന്ത് കിട്ടിയത് റിച്ചാര്‍ലിസന്റെ കാലില്‍. താരം പായിച്ച ഷോട്ട് പെറു താരത്തിന്റെ ദേഹത്തു തട്ടി തിരിച്ചെത്തുമ്പോഴേയ്‌ക്കും റിച്ചാര്‍ലിസന്‍ നിലത്തുവീണിരുന്നു. അവിടെ കിടന്ന് റിച്ചാര്‍ലിസണ്‍ തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് വലയില്‍ കയറി. (4-0).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.