കൊച്ചി : ലോക്ഡൗണ്‍ ഇളവിനെത്തുടര്‍ന്നു മദ്യശാലകള്‍ തുറന്നതോടെ റെക്കോര്‍ഡ് വില്‍പ്പനയുമായി ബീവറേജസ് ഔട്ലെറ്റുകള്. നാല്‍പ്പത് ദിവസത്തോളം നീണ്ട അടച്ചിടലുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ ബിവറേജസ്സുകള് തുറക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച മാത്രം 52 കോടിയുടെ മദ്യമാണ് ബീവറേജസ് ഔട്ലെറ്റുകള് വിറ്റഴിച്ചത്.
പാലക്കാട് തേങ്കുറിശിയിലെ ഷോപ്പിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് 69 ലക്ഷം. തമിഴ്നാടുമായി ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാലാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണമന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് സാധാരണയായി 49 കോടിരൂപയുടെ മദ്യമാണ് ശരാശരി വില്‍ക്കുന്നത്.
വിവിധ ജില്ലകളിലായി 265 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളിലെ ഷോപ്പുകളൊന്നും തുറന്നിട്ടില്ല. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബീവറേജസ് ഷോപ്പാണ് മദ്യ നില്‍പ്പനയില്‍ രണ്ടാമതുള്ളത്, 66 ലക്ഷം. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട(65 ലക്ഷം).
കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളിലും റെക്കോര്‍ഡ് കച്ചവടമായിരുന്നു. എട്ട് കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കോവിഡ് പ്രോട്ടോകോള്‍ കാരണം 39 ഷോപ്പുകളില്‍ മൂന്ന് ഷോപ്പുകള്‍ തുറന്നില്ല. വില്‍പ്പനയില്‍ മുന്നില്‍ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 40.1 ലക്ഷം. മൂന്നാം സ്ഥാനത്ത് കൊയിലാണ്ടി 40 ലക്ഷം.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ബവ്കോ എംഡി യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു. ഷോപ്പുകളില്‍ ജീവനക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: