Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; ഒരാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്

ചോദ്യം ചെയ്യലിനു ഹാജരാകുന്ന ഐഷയെ ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും അതിനു ശേഷം അറസ്റ്റ് ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കാനും അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം അനുവദിക്കണമെന്നും കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട് പറയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 03:31 pm IST
in Kerala

കൊച്ചി: രാജ്യദ്രോഹക്കേസില്‍ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ചോദ്യം ചെയ്യലിനു ഹാജരാകുന്ന ഐഷയെ ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും  അറസ്റ്റ് ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കാനും അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം  അനുവദിക്കണമെന്നും കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട് പറയും.  

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ തന്റെ കേസിലും പരിഗണിക്കണം. രാജ്യത്തിന് എതിരായല്ല, ഭരണകൂടത്തിനെതിരായ വിര്‍ശനമാണ് താന്‍ നടത്തിയതെന്നും ഐഷ.  അതിനാല്‍ സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിച്ച് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഐഷയുടെ അഭിഭാഷകന്‍ പി.വിജയഭാനു വാദിച്ചു. എന്നാല്‍, വിനോദ് ദുവ കേസിലെ കേസിലെ സുപ്രീം കോടതി വിധി ഈ കേസില്‍ ബാധകമല്ലെന്നും ഐഷ നടത്തിയത് വിമര്‍ശനമല്ല, വിദ്വേഷ പ്രചാരണമാണെന്നും ലക്ഷദ്വീപ് പോലീസ് കോടതിയെ ബോധിപ്പിച്ചു. അറസ്റ്റ് എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിനായി എസ്. മനു ആണ് ഹൈക്കോടതിയില്‍ ഹാജരായത്. ഐഷയുടെ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപ്പിങ്ങുകളും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഐഷയുടെ ഇടപെടലിനു ശേഷമാണ് ദ്വീപിലെ സമരങ്ങളുടെ സ്വഭാവം മാറിയതെന്നും അതു ഗുരുതരമാണെന്നും മനു വാദിച്ചു. ബയോവെപ്പണ്‍ എന്ന പ്രയോഗം ഗുരുതരമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍ അതു തെളിയിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നാണ് ഐഷ പറഞ്ഞത്. കോവിഡിനെ ചൈന ഉപയോഗിച്ചതു പോലെയാണ് ദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ജൈവായുധമായി ഉപയോഗിച്ചതെന്ന് ആരോപണം അതീവ ഗുരുതരമാണ്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മനസില്‍ പോലും വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശമാണ് ഐഷ നടത്തിയത്.  

ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്.  മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആയിഷ സുല്‍ത്താന, ‘കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു’ എന്ന പരാമര്‍ശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കിയിരുന്നു. മറ്റിങ്ങളിലും യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു.  

ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തില്‍ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമര്‍ശം മത- സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞിരുന്നു.

Tags: കേസ്arrestഹൈക്കോടതിaisha sulthanaമുന്‍കൂര്‍ ജാമ്യxലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.