തിരുവനന്തപുരം : അപകടഭീഷണിമൂലം മുറിച്ചിട്ട ആഞ്ഞിലി തടി ഡിവൈഎഫ്ഐ സംഘം ചേര്‍ന്ന് കടത്തിയതായി ആരോപണം. കഴക്കൂട്ടം ആറ്റിന്കരയില് പ്രദേശത്തെ പൊതുവഴിയില്‍ യാത്രാതടസ്സമായി മുറിച്ചിട്ട തടിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കടത്തിയത്. പരാതി ഉയര്‍ന്നതോടെ ക്ഷേത്ത്ര്തിന് സമീപത്തായി തടി ഉപേക്ഷിച്ച് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമം.
പൗണ്ട്കടവ് വാര്‍ഡിലെ കുളത്തൂരില്‍ വീടുകള്‍ക്കും വഴിക്കും അപകടമായി നിന്നതിനെ തുടര്‍ന്നാണ് ആഞ്ഞിലി മുറിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മെയ് 22നാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇത് മുറിച്ചുമാറ്റിയത്. തുടര്‍ന്ന് തടികള്‍ സമീപത്തെ പുരയിടത്തില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷങ്ങള്‍ വിലവരുന്ന ഈ തടി രണ്ട് ദിവസം മുമ്പ് കാണാതാവുകയായിരുന്നു. ഡിവൈഎഫ്ഐക്കാരാണ് തടി മോഷണത്തിന് പിന്നിലെന്ന് പ്രാദേശിക കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ ആരോപണത്തോട് ഇടത് പക്ഷം പ്രതികരിച്ചിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് ഇടതു മുന്നണി കൗണ്‍സിലര്‍ തുമ്പ പോലീസില്‍ പരാതി നല്കി. അതിനിടെ പരാതി നല്‍കിയതിന് പിന്നാലെ തടി മോഷിച്ചവര്‍ അത് അറുത്ത് സമീപത്തെ ഒരു ക്ഷേത്രത്തില്‍ ഉപേക്ഷിച്ചതായി ാേപാലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: