കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോട്ടം മേഖല ഉള്‍പ്പെടുന്ന പുനലൂരിലെ ഏരൂര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. പി.എസ്.സുപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അടുത്ത ഒരാഴ്ചകാലം പ്രദേശങ്ങള്‍ പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാകും. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ്, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ വാഹനലഭ്യത ഉറപ്പുവരുത്തും. നിലവില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മരുന്നുകളും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ പരിശോധനകളും നടത്തുന്നുണ്ട്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനില്‍കുമാര്‍, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്, വകുപ്പുതല ഉദ്യോഗസ്ഥര്‍, പോലീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: