Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍, പ്രദേശവാസികളുടെ സമരം 100 ദിവസം പിന്നിട്ടു, ക്വാറി മാഫിയകള്‍ക്ക് തണലായി അധികൃതർ

വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 10:28 am IST
in Kannur

പാനൂര്‍: വാഴമല, നരിക്കോട് മലനിരകളില്‍ കരിങ്കല്‍ ക്വാറികള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ആശങ്കയോടെ പൊയിലൂര്‍ നിവാസികള്‍. പൊയിലൂര്‍ മേഖലയിലെ ജനങ്ങള്‍ ഭീതിയോടെയാണ് ദിവസങ്ങള്‍ തളളിനീക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജനങ്ങള്‍ കൂടുതല്‍ ഭയവിഹ്വലരായിരിക്കുകയാണ്. മഴ കനത്താല്‍ ഏതുനിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വാഴമല, നരിക്കോട് മലനിരകളില്‍ നിരവധി കരിങ്കല്‍ ക്വാറികളാണ് പ്രവര്‍ത്തിച്ചുവരുന്നത്. മല തുരന്നുളള ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിക്ക് കാരണമായിരിക്കുന്നത്. പൊയിലൂരിലെ കരിയാരിച്ചാല്‍ ക്വാറിക്കെതിരെ പ്രദേശവാസികള്‍ 100 ദിവസമായി സമരം നടത്തിവരികയാണ്. ക്വാറി ഉടമകളുടെ മല തുരന്നുള്ള പ്രവര്‍ത്തനം തടയുവാനോ നിയന്ത്രിക്കുവാനോ അധികൃതര്‍ തയ്യാറാവാത്തത് ക്വാറി മാഫിയകള്‍ക്ക് തണലാവുകയാണ്.

കഴിഞ്ഞ ദിവസം പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര മുകളില്‍ കുഴിക്കല്‍ മലയിലെ ക്വാറിയില്‍ കരിങ്കല്ലും മണ്ണും ഇടിഞ്ഞുവീണ് യുവാവിന് പരിക്കേറ്റിരുന്നു. യന്ത്രം കല്ലുകളാല്‍ മൂടപ്പെടുകയുണ്ടായി. മണ്ണും കല്ലും കുത്തിയൊഴുകി മുമ്പുണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. അവിടെയുള്ള പഴയ നീര്‍ച്ചാലിന്റെ ഗതിമാറ്റിയായിരുന്നു ക്വാറി പ്രവര്‍ത്തനം നടത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയ അതേ സ്ഥലത്തുതന്നെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടല്‍ നടന്നപ്പോള്‍ പൊയിലൂര്‍ മേഖലയില്‍ വന്‍തോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. സേവ് വാഴമല, നരിക്കോട് മല എന്ന മുദ്രാവാക്യവുമായി ചില സംഘടനകള്‍ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തലശ്ശേരി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

പാനൂരിലെ പനോളി തറവാട്ടിലെ കെട്ടിലമ്മ ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയതായിരുന്നു ഈ മലനിരകള്‍. ഈ മലനിരകളിലെ 2000 ഏക്കര്‍ ഭൂമി പോത്തന്‍ ജോസഫ് എന്ന വ്യക്തി വിലക്ക് വാങ്ങുകയുണ്ടായി. തുടര്‍ന്ന് മലനിരകളിലെ മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റപ്പെടുകയും ചെയ്തു. അതിനുശേഷം വേറെ ചിലര്‍ പ്രദേശത്തെ 50, 100 ഏക്കര്‍ ഭൂമികള്‍ വിലക്കുവാങ്ങിത്തുടങ്ങി. ഭൂമി വാങ്ങിയ ആളുകള്‍ വേലികള്‍ കെട്ടി. ആദിവാസികള്‍ വേലിക്കിടയില്‍പ്പെട്ടു. തിരുവിതാംകൂറില്‍ നിന്ന് വന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളും ഭൂമി വാങ്ങിത്തുടങ്ങി. ഇതിനിടയില്‍ ആദിവാസികളുടെ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ക്ക് പട്ടയം ലഭിച്ചു. ഇതോടെയാണ് ക്വാറികളുടെ പ്രവര്‍ത്തനവും ആരംഭിച്ചത്.

പ്രദേശത്ത് നിരവധി പദ്ധതികള്‍ അനുവദിക്കപ്പെട്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കിയില്ല. മുന്‍ മന്ത്രി ജയലക്ഷ്മി വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. ഒരു പ്രവര്‍ത്തനവും നടന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ക്വാറി മാഫിയ പണമൊഴുക്കി തടയുകയായിരുന്നു. അവികസിതമായ പ്രദേശത്ത് വികസനമെത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമാണ്. നല്ല റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കേണ്ടതുണ്ട്. ഹൈസ്‌കൂള്‍, കോളേജ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വേണം. പ്രദേശത്തേക്ക് ബസ് റൂട്ട് അനുവദിക്കണം. പൊയിലൂരില്‍ നിന്നും ചെറുവാഞ്ചേരി നിന്നും വാഴമല, നരിക്കോട് മല ഭാഗങ്ങളിലേക്ക് നല്ല റോഡുകള്‍ നിര്‍മിക്കണം എന്നീ ആവശ്യങ്ങള്‍ നിലനില്‍ക്കുകയാണ്.

ദുരന്തനിവാരണ അതോറിറ്റി ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇവിടുത്തെ മലമടക്കുകളെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് പ്രദേശത്ത് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി നിര്‍ത്തി വെപ്പിക്കണമെന്നും ആദിവാസികള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. രാഷ്‌ട്രീയ-സാമ്പത്തിക സ്വാധീനമുപയോഗിച്ചാണ് മാഫിയകള്‍ ക്വാറികള്‍ നടത്തിവരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കിയില്ലെങ്കില്‍ പൊയിലൂര്‍ പ്രദേശം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയിലാണ് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന പ്രദേശവാസികള്‍.

Tags: kannurstrikeക്വാറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.