Categories: Kerala

ഐഷ സുല്‍ത്താന മതം മാറ്റി, കള്ള നിക്കാഹ് കഴിച്ചു, വഞ്ചിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ്

ചത്തലാത്ത് ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു കല്ല്യാണം

Published by

തിരുവനന്തപുരം: ലക്ഷ ദ്വീപ് വിഷയത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന ഐഷ സുല്‍ത്താനയ്‌ക്കെതിരെ മുന്‍ ഭര്‍ത്താവ്. സൂര്യ ടിവിയിലെ പ്രൊഡ്യൂസറായിരുന്ന ശ്രീജിത്ത് മാരാര്‍ പുറത്തു വിട്ട വീഡിയോയിലാണ് മുന്‍ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സൂര്യ ടിവിയില്‍ ആങ്കറായിരുന്ന ഐഷയെ ചാനലില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് അക്കാലത്ത് സെലിബ്രേറ്റിയായിരുന്ന യുവാവാണ്. പന്നീട് അവര്‍ തമ്മില്‍ പ്രണയത്തിലാകുകയും നാലു വര്‍ഷത്തോളം തിരുവനന്തപുരത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തു. യുവാവ് ഹിന്ദു ആയതിനാല്‍ ഐഷ പേര് ഐശ്വര്യ എന്നാക്കി മാറ്റി.

പിന്നീട് ലക്ഷദ്വീപിലെത്തി മുസ്്‌ളീം ആചാര പ്രകാരം വിവാഹം ചെയ്തതായും യുവാവ് വെളിപ്പെടുത്തുന്നു. കല്ല്യാണക്കാര്യം പറയാതെയാണ് ലക്ഷദ്വീപിലേക്ക് ഒന്നിച്ചു പോയത്. അവിടെ എത്തിയ ശേഷമാണ് പള്ളിയില്‍ വെച്ച് വിവാഹം നടത്തണമെന്ന കാര്യം ഐഷ പറയുന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു. ചത്തലാത്ത് ദ്വീപിലെ പള്ളിയില്‍ വെച്ചായിരുന്നു കല്ല്യാണം. തന്റെ പേര് ഷാനവാസ് എന്നും അച്ഛന്റെ പേര് ഷെറീഫ് എന്നും അമ്മയുടെ പേര് ഷെറീന എന്നും മാറ്റി. ഐഷുമ്മാ ബീവി എന്നാണ് ഐഷയുടെ പേര്. ഇത് സംബന്ധിച്ച രേഖകള്‍ പള്ളിയിലുണ്ടെന്നും യുവാവ് പറയുന്നു.

ഒരു തരത്തിലാണ് അവളില്‍നിന്ന് രക്ഷപെട്ടതെന്നു വെളിപ്പെടുത്തുന്ന യുവാവ് ഐഷയുടെ സ്വാഭാവമാണ് ബന്ധം തകര്‍ത്തതെന്നു പറയുന്നു.

തുടക്കത്തിലേ സോറി പറഞ്ഞിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദത്തില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഐഷ അതു ചെയ്യില്ല. ഞങ്ങളുടെ ജീവിതത്തിലും അതായിരുന്നു പ്രശ്‌നം. യുവാവ് വെളിപ്പെടുത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by