ബത്തേരി: ഓടപ്പള്ളം ടാഗോര്‍ റെസിഡന്‍സ് ഏരിയിലാണ് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതമായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ഇറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിയിത്.
കഴിഞ്ഞ രാത്രിയില്‍ കൃഷിയിടത്തില്‍ ഇറങ്ങി കാട്ടാന പ്രദേശവാസികളായ പാമ്പലത്ത് ബാബു, വേലപ്പന്, പ്ലാപ്പള്ളില്‍ ഷാജി എന്നിവരുടെ കായ്ഫലമുള്ള തെങ്ങ്, കുലച്ചതും കുലക്കാറായതുമായി വാഴ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. കൂടാതെ കൃഷിയിടത്തില്‍ ജലസേനചനത്തിനായി ഉപയോഗിക്കുന്ന പൈപ്പ്ലൈനും കാട്ടാന തകര്‍ത്തു. ഇതുവഴി കര്‍ഷകര്‍ക്ക് വന്‍നഷ്ടമാണ് വന്നിരിക്കുന്നത്.
സമീപത്തെ വനത്തില്‍ നിന്നുമാണ് കാട്ടാന കിടങ്ങ്, ഫെന്‍സിംഗ് അടക്കമുളള പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ജനവാസ കേന്ദ്രത്തിലെത്തുന്നത്. കൊവിഡ് പ്രതിസന്ധികാരണം ദുരിതത്തിലായ കര്‍ഷകരുടെ ഏകവരുമാനമായ കൃഷിയും കാട്ടാന നശിപ്പിക്കുന്നത് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലങ്കില്‍ വരും ദിവസങ്ങളില്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: