വടകര: വടകരയില്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ബിജെപി നഗരസഭ അംഗം പികെ സിന്ധുവിനെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്. ഇന്നു രാത്രി 8.30ന് വടകര റെയില്‍വേ സ്റ്റേഷന് സമീപപ്രദേശമായ പാലയാട്ട് നടയില്‍ റെയില്‍വെ പാളത്തിലേക്ക് തെങ്ങ് വീണത് ശ്രദ്ധയില്‍പ്പെട്ട നഗരസഭ അംഗം പികെ സിന്ധു റെയില്‍വേ സ്റ്റേഷനിലെ ഫോണ്‍ ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വടകര പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പോലീസ് റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് വടകര സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ നിര്‍ത്താന്‍ വിവരം നല്‍കുകയായിരുന്നു.
സംഭവസ്ഥലത്ത് പന്തം കത്തിച്ചും ചുവന്ന തുണികള്‍ കാണിച്ചു ടികെ സിന്ധു നോടൊപ്പം നാട്ടുകാരും ചേര്‍ന്നതോടെ ലഭിച്ച വിവരത്തിന് അടിസ്ഥാനത്തില്‍ മാംഗളൂര്-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനായി പോവുകയായിരുന്ന മാവേലി എക്സ്പ്രസിനെയാണ് സമയോചിതമായ നഗരസഭാംഗത്തെ ഇടപെടല്‍ മൂലം ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടത്.
പികെ സിന്ധുവും നാട്ടുകാരും ചേര്‍ന്ന് റെയില്‍വേ പാളത്തില്‍ വീണ മരം മുറിച്ചു നീക്കി. അരമണിക്കൂറിലേറെ മാവേലി എക്സ്പ്രസ് നിര്‍ത്തി ഇടേണ്ടി വന്നു. അവസരോചിതമായി ഇടപെട്ട് ദുരന്തം ഒഴിവാക്കിയ പികെ സിന്ധുവിനെ വടകര റെയില്‍വേ പോലീസ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: