ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയുടെ ആദ്യ ഔട്ട്റീച്ച് സെഷനില്‍ പ്രധാനമന്ത്രി പങ്കെടുത്തു.കൊറോണ വൈറസ് മഹാമാരിയില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കലിനും ഭാവിയിലെ മഹാമാരികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതായിരുന്നു ‘ബില്‍ഡിംഗ് ബാക്ക് സ്ട്രോംഗര്‍ – ഹെല്‍ത്ത്’ എന്ന് പേരിലുള്ള സെഷന്.
അടുത്തിടെ ഇന്ത്യയില്‍ നടന്ന കോവിഡ് അണുബാധയുടെ വേളയില്‍ ജി 7 ഉം മറ്റ് അതിഥി രാജ്യങ്ങളും നല്കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു.
ഗവണ്മെന്റിന്റെയും വ്യവസായത്തിന്റെയും സിവില്‍ സമൂഹത്തിന്റെയും എല്ലാ തലങ്ങളിലുമുള്ള ശ്രമങ്ങളെ സമന്വയിപ്പിച്ചു. കൊണ്ട് മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ‘സമൂഹം മുഴുവന്‍’ സമീപനത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
കോണ്ടാക്റ്റ് ട്രെയ്സിംഗിനും വാക്സിന് മാനേജുമെന്റിനുമായി ഇന്ത്യ ഓപ്പണ്‍ സോഴ്സ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിജയകരമായി ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു, മറ്റ് വികസ്വര രാജ്യങ്ങളുമായി അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
ആഗോള ആരോഗ്യ ഭരണ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നല്കി. കോവിഡുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ട്രിപ്സ് എഴുതിത്തള്ളലിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യുടിഒയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് ജി 7 ന്റെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്നത്തെ യോഗം ലോകമെമ്പാടും ‘ഒരു ഭൂമി ഒരേ ആരോഗ്യം ‘ എന്ന സന്ദേശം പകരണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആഗോള ഐക്യം, നേതൃത്വം, ഐക്യദാര്‍ഢ്യം എന്നിവയ്ക്കായി ആഹ്വാനം ചെയ്തു കൊണ്ട്, ജനാധിപത്യപരവും, സുതാര്യവുമായ സമൂഹങ്ങളുടെ പ്രത്യേക ഉത്തരവാദിത്തത്തിന് പ്രധാനമന്ത്രി ഊന്നല്‍ നല്കി.
നാളെ ജി 7 ഉച്ചകോടിയുടെ അവസാന ദിനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുകയും രണ്ട് സെഷനുകളില്‍ സംസാരിക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: