Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ നടക്കുന്നത് വീരപ്പന്റെ ഭരണം; കാട്ടുകൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോര്‍മുഖം തുറക്കുമെന്ന് കെ.സുരേന്ദ്രന്‍

പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യു സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന് സര്‍ക്കാര്‍ പറയണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 12, 2021, 07:10 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ വീരപ്പന്റെ ഭരണമാണ് നടക്കുന്നതെന്നും മരം മുറിച്ച് കടത്തല്‍ ഭീകരമായ കൊള്ളയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മരം മുറിച്ച് കടത്തല്‍ മുട്ടിലില്‍ നിന്നും എല്ലാ ജില്ലകളിലേക്കും വ്യാപിച്ചുവെന്നും ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളിലെ കടുംവെട്ടിന്റെ ഒരു ഉദാഹരണമാണ് മരംമുറി സംഭവം. പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യു സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന് സര്‍ക്കാര്‍ പറയണം.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിന് മാത്രം ഇങ്ങനൊരു തീരുമാനം എടുക്കാനാവുമോ? ക്യാബിനറ്റ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? അന്വേഷണം നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കണം. കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമാണെങ്കില്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എന്തിനാണ് നിയമം നിര്‍ത്തലാക്കിയത്? മരം മുറി കേസിലെ പ്രതി കാല്‍ കോടി രൂപ കൈക്കൂലി കൊടുത്താണ് മരം പെരുമ്പാവൂരിലെത്തിച്ചതെന്നാണ് പറയുന്നത്. കൊവിഡ് കാലത്ത് എങ്ങനെ ഇത്രയും ദൂരം മരം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നത് ഉറപ്പാണ് സുരേന്ദ്രന്‍ പറഞ്ഞു.

ഇത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണെന്നും ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എടുത്ത തീരുമാനമാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണ്ടേ? മരം മുറിക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മുട്ടില്‍ വില്ലേജ് ഓഫിസിലേക്ക് തിരുവനന്തപുരത്ത് നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത് എന്തിനാണ്? മരം മുറിക്കുന്നതിന് അനുകൂലമായി രാഷ്‌ട്രീയമായ ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. പഴയ വനംമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മൗനം അവലംബിക്കുന്നത് ദുരൂഹമാണ്.

കാനം രാജേന്ദ്രന്‍ എന്താണ് മൗനം തുടരുന്നത്? ഒരക്ഷരം മിണ്ടാതെ വനംവകുപ്പ് എന്‍സിപിക്ക് വിട്ടുകൊടുത്തത് എന്താണ്? സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവര്‍ത്തകനായ ബിനോയ് വിശ്വം വായ് തുറക്കണം. കഴിഞ്ഞ വനം, റവന്യൂ മന്ത്രിമാരായ രാജുവും ചന്ദ്രശേഖരനും വസ്തുതകള്‍ വെച്ച് മറുപടി പറയാത്തത് എന്താണ്? പ്രകൃതിയെ കൊള്ളയടിക്കുന്ന ഇടത് ഭരണത്തിനെതിരെ ബിജെപി ശക്തമായ സമരം തുടങ്ങും. 14ന് പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടുക്കി, കാസര്‍ഗോഡ്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിക്കും. മാധ്യമങ്ങള്‍ ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി ഉണ്ടാക്കിയെന്നത് കള്ളവാര്‍ത്തയാണ്. മരം മുറി കേസില്‍ വരെ ഉള്‍പ്പെട്ടവരുടെ മാധ്യമവിചാരണക്ക് നിന്നു തരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: Pinarayi Vijayanbjpകെ. സുരേന്ദ്രന്‍Muttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

Kerala

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.