ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ സ്വസ്ഥതയും ശാന്തതയും ഉറപ്പാക്കണമെന്നത് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മാത്രം നടക്കുന്നതാണ്. ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന് ഭരണകൂടം കൃത്യമായ ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ 78ാം പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുട പ്രതിനിധി ആര് മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാനുമായി ഇന്ത്യ എന്നും ചര്‍ച്ചക്ക് തയ്യാറാണ്. ഐക്യരാഷ്ട്രസഭയെ ഇക്കാര്യം പലതവണ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. അതിനിടെ ജമ്മുകശ്മീര്‍ വിഷയം തര്‍ക്കവിഷയമാണെന്നും ഇന്ത്യയുടെ നിലപാട് മേഖലയിലെ ജനാധിപത്യത്തിനെതിരെന്നും പാക് പ്രതിനിധി മുനീര്‍ അക്രം യുഎന്നില്‍ അറിയിച്ചു.
എന്നാല്‍ പാക്കിസ്ഥാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടേയും ആവര്‍ത്തിച്ചുള്ള ലംഘനമാണെന്നും മധുസൂദന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ല. പാക്കിസ്ഥാന് അയ്യായിരത്തിലേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിര്‍ത്തിയില്‍ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മയക്കുമരുന്ന് കച്ചവടങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യന്‍ രൂക്ഷമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: