Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവഗുരു അസുര സന്നിധിയില്‍

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്‌ക്കും പലവട്ടം ശുക്രാചാര്യരുടെയും ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട.് ശര്‍മിഷ്ഠയ്‌ക്ക് ദേവയാനിയുടെ അടിമയായി പോലും നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായി.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jun 11, 2021, 05:00 am IST
inSamskriti

മൃതസഞ്ജീവനി മന്ത്രം മാത്രമല്ല അസുരന്‍മാരുടെ പല തന്ത്രങ്ങളും രഹസ്യങ്ങളും എല്ലാം കചന്‍ ബൃഹസ്പതിക്ക് ഓതിക്കൊടുത്തു. അവരുടെ ശൗര്യവും ക്രൗര്യവുമെല്ലാം ബൃഹസ്പതിയെ ബോധിപ്പിച്ചു. അവര്‍ക്ക് ഗുരുവിനോടുള്ള ഭക്തിയും പ്രശംസനീയമാണ.് എന്നാല്‍ ഈ ഭക്തിയുള്ളപ്പോള്‍ തന്നെ അവര്‍ പലപ്പോഴും ഗുരുവിന്റെ താല്‍പര്യത്തെ ധിക്കരിച്ചും പ്രവര്‍ത്തിക്കാറുണ്ട.്  

ഗുരു ശുക്രാചാര്യരെ സംബന്ധിച്ച് മകള്‍ ദേവയാനി ഒരു ദൗര്‍ബല്യമാണ.് ദേവയാനിയുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അസുരരാജാവായ വൃഷപര്‍വാവിനും മകള്‍ ശര്‍മ്മിഷ്ഠയ്‌ക്കും പലവട്ടം ശുക്രാചാര്യരുടെയും  ദേവയാനിയുടെയും മുന്നില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ട.് ശര്‍മിഷ്ഠയ്‌ക്ക് ദേവയാനിയുടെ അടിമയായി പോലും നില്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായി.

ശുക്രാചാര്യര്‍ ദീര്‍ഘകാലത്തേക്കായി ഒരു തപസ്സിനു പോവുകയാണെന്ന് ബൃഹസ്പതി അറിഞ്ഞു. ഈ തപസ്സിനു ശേഷം ശുക്രാചാര്യരും അസുരന്മാരും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഉറപ്പാണ്. അത് ദേവന്മാര്‍ക്ക് ഏറെ ദോഷകരമായി ബാധിക്കും. എന്തുവിലകൊടുത്തും അവരുടെ ശക്തി ക്ഷയിപ്പിക്കാനുള്ള ശ്രമം ആവശ്യമാണെന്ന് ബൃഹസ്പതി ദേവേന്ദ്രനെ അറിയിച്ചു. ശുക്രാചാര്യര്‍ വരുമ്പോഴേക്കും അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പു ണ്ടാക്കണമെന്ന് ബൃഹസ്പതി നിശ്ചയിച്ചു. രാഷ്‌ട്രീയ തന്ത്രവും യുദ്ധതന്ത്രവും അനുസരിച്ച് ചില നീക്കങ്ങള്‍ നടത്തിയേ പറ്റൂ.  

തപസ്സിനായി ശുക്രാചാര്യര്‍ പോയ ശേഷം ബൃഹസ്പതി, ശുക്രാചാര്യരുടെ വേഷം ധരിച്ച് അസുരന്മാരുടെ സന്നിധിയിലെത്തി. തപസ്സിനു പോയ ആചാര്യന്‍ പെട്ടെന്ന് തപസ്സു പൂര്‍ത്തിയാക്കി വന്നതില്‍ അസുരന്മാര്‍ക്ക് സന്തോഷമായി. അവര്‍ ആചാര്യന്റെ ചുറ്റും കൂടി.  

അസുരന്മാരിലെ ക്രൂരതയും ശൂരതയും തണുപ്പിക്കും പാകത്തിനുള്ള പല ഉപദേശങ്ങളും ഗുരു അവര്‍ക്ക് നല്‍കി. ക്രൗര്യവും ശൗര്യവുമല്ല, ആരുടെയും മനസ്സ് കവരും വിധത്തിലുള്ള ശാന്തതയാണ് കൈവരുത്തേണ്ടത്. ആചാര്യന്‍ പറഞ്ഞത് അനുസരിക്കാന്‍ പലരും തയ്യാറായി. എന്നാല്‍ നേരത്തെ പഠിച്ചു വച്ച രീതികള്‍ മാറ്റാന്‍ കുറേപ്പേര്‍ തയ്യാറായില്ല. അങ്ങനെ അസുരന്മാരുടെ ഇടയില്‍ ഭിന്നിപ്പായി.

ഈ തക്കം നോക്കി ദേവന്മാര്‍ അസുരന്മാരെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആക്രമണത്തെക്കുറിച്ച് ദേവേന്ദ്രന് അഭിപ്രായമുണ്ടായില്ല. ശുക്രാചാര്യര്‍ തപസ്സിനു പോയിരിക്കുകയാണെങ്കിലും അസുരന്മാരുടെ പ്രഭാവവും സ്വാധീനവും തളര്‍ന്നിട്ടില്ല. ചിലപ്പോള്‍ ശക്തമായ തിരിച്ചടി ഉണ്ടായേക്കാം.  

ശുക്രാചാര്യര്‍ തപസ്സിനു പോയ ഉടനെ നമ്മള്‍ ഒരു ശ്രമം നടത്തിയതല്ലേ. അന്ന് അവര്‍ക്കുണ്ടായിരുന്ന ഉന്നത സ്വാധീനം അവരുടെ സഹായത്തിനെത്തി. പ്രമുഖ അസുരന്മാരെല്ലാം വധിക്കപ്പെടുമെന്ന് കരുതിയ നിമിഷം ഭൃഗുമഹര്‍ഷി തന്നെ നേരിട്ടു വന്ന് അസുരന്മാരെ രക്ഷിച്ചു. അതിന്റെ നാണക്കേടും ക്ഷീണവും ഇതുവരെ മാറിയിട്ടില്ല. ആ ഭൃഗുമഹര്‍ഷി ഇപ്പോഴുമുണ്ട്. ഇനിയുമൊരു പരാജയം ദേവന്മാരുടെ മനോവീര്യമാകെ കെടുത്തും.  

മാത്രമല്ല ബൃഹസ്പതി ഇപ്പോള്‍ അസുരസന്നിധിയില്‍ ഉണ്ട്. ഇപ്പോള്‍ ഒരു യുദ്ധമുണ്ടായി ദേവന്മാര്‍ ജയിച്ചാല്‍ തന്നെ അത് ബൃഹസ്പതിയുടെ വിശ്വാസ്യതയെ തകര്‍ക്കും. അത് ചിലപ്പോള്‍ നമുക്ക് ഗുരുശാപത്തിന് തന്നെ കാരണമായേക്കും. മറ്റൊരുകാര്യം നാമിപ്പോള്‍ അസുരന്മാരെ ആക്രമിക്കുകയാണെങ്കില്‍ അസുരഗുരു പെട്ടെന്ന് എങ്ങാനും തിരിച്ചുവന്നാലോ? അങ്ങനെ തിരിച്ചു വരില്ല എന്ന് നിശ്ചയിക്കാനാകുമോ? ഒരുപക്ഷേ തപസ്സു നേരത്തേ അവസാനിച്ചാലോ? അതിന് സാധ്യതയില്ല എന്ന് നിശ്ചയിക്കാന്‍ ആകുമോ? ഭഗവാന്‍ ശ്രീ മഹേശ്വരന്‍ തന്നെ ശുക്രനില്‍ കനിവു തോന്നി നേരത്തെ വരപ്രസാദം നല്‍കിയാലോ?  

ഇപ്പോള്‍ ആദ്യം ചെയ്യേണ്ടത് ശുക്രാചാര്യരുടെ മടങ്ങി വരവ് എത്രയും വൈകിക്കുക എന്നതാണ്. അതിനായി നമുക്കെന്ത് ചെയ്യാനാവും അതെല്ലാം ചെയ്യണം. ദേവേന്ദ്രന്‍ തന്നെ അഭിപ്രായം വ്യക്തമാക്കി. മറ്റു ദേവന്മാരും ദേവേന്ദ്രന്റെ തീരുമാനത്തെ അംഗീകരിച്ചു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.