Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാടന്‍ തോക്കുകളുടെ ഉപയോഗം കൂടുന്നു; ആര് കൂച്ചുവിലങ്ങിടും? ലൈസന്‍സുള്ളവര്‍ നാനൂറില്‍ താഴെ പേര്‍ക്ക്, വ്യാജ തോക്ക് നിർമ്മാതാക്കൾ വ്യാപകം

വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2021, 10:10 am IST
in Idukki

ഇടുക്കി: ജില്ലയില്‍ നാടന്‍ തോക്കുകളുടെ അനധികൃത നിര്‍മാണവും ഉപയോഗവും വര്‍ദ്ധിച്ചിട്ടും തടയാന്‍ നടപടിയില്ല. കുറ്റകൃത്യങ്ങളിലടക്കം നാടന്‍ തോക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍.

ജില്ലയില്‍ നാനൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് തോക്കിന് ലൈസന്‍സുള്ളവര്‍. എന്നാല്‍ ലൈസന്‍സില്ലാതെ തോക്ക് കൈവശം വയ്‌ക്കുന്നവര്‍ അതിന്റെ ആയിരത്തിലധികം വരും. ഇത്തരക്കാര്‍ക്ക് രഹസ്യമായി തോക്ക് നിര്‍മിച്ച് നല്‍കുന്നവര്‍ ജില്ലയില്‍ സജീവമാണ്.
വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകള്‍ കൈവശം വയ്‌ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യര്‍ക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മറയൂര്‍ പാളപ്പെട്ടയില്‍ വനവാസി യുവതിയെ സഹോദരിയുടെ മകന്‍ നാടന്‍ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രിക(30) യെന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്.
2019 ജൂലായില്‍ കൂലിതര്‍ക്കത്തെ തുടര്‍ന്ന് കരിമണ്ണൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ ഒരാള്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ത്തിരുന്നു. ലൈസന്‍സില്ലാത്ത നാടന്‍തോക്കുകളാണ് ഇവയില്‍ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്.

തോക്ക് വാങ്ങാന്‍
തോക്ക് ലൈസന്‍സ് കിട്ടുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത തോക്ക്/ ആയുധ വില്‍പന കേന്ദ്രങ്ങളില്‍ നിന്നേ തോക്ക് വാങ്ങാവൂ. ലൈസന്‍സ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസന്‍സ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നല്‍കി വാങ്ങിയ തോക്ക് അതത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ പോലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്‌ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ കാല്‍ മുട്ടിനും താഴെ വെടിവെയ്‌ക്കാം.

തോക്ക് ലൈസന്‍സിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. ക്രിമിനല്‍ കേസിലെ പ്രതികളായിട്ടുള്ളവര്‍, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവര്‍, ശിക്ഷിയ്‌ക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുള്ളവര്‍, സാമൂഹിക വിരുദ്ധര്‍, മാനസികരോഗമുള്ളവര്‍, പോലീസ് സംരക്ഷണം ഉള്ളവര്‍, ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ കോടതിയില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ലൈസന്‍സ് കിട്ടില്ല.
കളക്ടര്‍ കിട്ടുന്ന അപേക്ഷ എഡിഎമ്മിന്റെ ഓഫീസിനെ ഏല്‍പ്പിക്കുന്നു. പരിശോധന കഴിഞ്ഞാല്‍ ജില്ലാ പോലീസ് മേധാവിക്കോ പോലീസ് കമ്മീഷണര്‍ക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി അന്വേഷിക്കും. അര്‍ഹതയുണ്ടെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ലൈസന്‍സ് കിട്ടും. അഞ്ച് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. ലൈസന്‍സ് എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനും കളക്ടര്‍ക്ക് അധികാരമുണ്ട്. നിരവധി പേര്‍ തോക്കിന് ലൈസന്‍സ് തേടി എത്താറുണ്ടെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കാറുള്ളൂ.

Tags: idukkiലൈസന്‍സുകള്‍തോക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.