പാലക്കാട്: സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ നിയമ നടപടിക്ക്.ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമവും മാതൃഭൂമിയും ദേശാഭിമാനിയുമാണ് സന്ദീപ് വാര്യര്‍ക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയത്.
ഈ അപവാദ പ്രചാരണ വിഷയത്തില്‍ യുക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകനായ ശങ്കു ടി ദാസിനെ സന്ദീപ് ചുമതലപ്പെടുത്തി. സന്ദീപ് വാര്യര്‍ക്കെതിരെ അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ അടുത്ത ദിവസം തന്നെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ശങ്കു ടി. ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: