മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ അഭിലാഷ് ചന്ദ്രന്‍നെയാണ്, എസ്എപി കമാണ്ടന്റ് ബി അജിത് കുമാര്‍ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്.
മാവേലിക്കര ജില്ലാ ഗവണ്മെന്റ് ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അഭിലാഷ് ചന്ദ്രന്റെ അമ്മ കഴിഞ്ഞ മെയ് 14ന് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതേ തുടര്‍ന്ന് അഭിലാഷ് ചന്ദ്രന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യൂവിനെ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും കരണത്തടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സംസ്ഥാനമൊട്ടാകെ പ്രതികരിക്കുകയും ശക്തമായ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: