ഗാന്ധിനഗര്‍(ഗുജറാത്ത്): പെട്രോളും ഡീസലും ചരക്കുസേവന നികുതി(ജിഎസ്ടി)ക്ക് കീഴില്‍ കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്. എന്നാല്‍ ഇന്ധനങ്ങളെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണോയെന്ന് തീരുമാനിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെയുണ്ടായ ഇന്ധന വിലക്കയറ്റത്തിന് പിന്നില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വര്‍ധനയെന്നും തിങ്കളാഴ്ച ഗാന്ധിനഗറിള് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഎസ്ടിക്ക് കീഴിലെത്തിയാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പൊതുവിലയിരുത്തല്‍.
വിലവര്‍ധയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന നടപടിയെന്ന നിലയില്‍ ഇന്ധനത്തെ ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയുള്ള നിലപാട് തേടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘ആഗോള വിപണിയാണ് ഈ ഉത്പന്നത്തിന്റെ വില നിയന്ത്രിക്കുന്നത്. ഇന്ധനം ജിഎസ്ടിക്ക് കീഴിലാക്കണമെന്ന് ഈ മേഖലയുടെ ചുമതലക്കാരന് എന്ന നിലയില്‍ എനിക്ക് അഭിപ്രായമുണ്ട്. പക്ഷെ ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയാലേ ഇത് ചെയ്യാനാകൂ. കൂട്ടായ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണ്’- അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പെട്രോളിന്റെയും ഡീസലിന്റെ വിലയില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. അഹമ്മദില്‍ ജനുവരി ഒന്നിന് 81.05 രൂപയായിരുന്ന പെട്രോള്‍ വില തിങ്കളാഴ്ച ലിറ്ററിന് 92.28 ആയി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: