തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനാണ് കൂടുതല്‍ പിന്തുണയെന്ന് അറിയിച്ചുള്ള റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സോണിയാ ഗാന്ധിക്ക് കൈമാറിയിരുന്നു. സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം കേട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്, കെ വി തോമസ്, പി ടി തോമസ് തുടങ്ങിയ പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. മുരളീധരന് അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ താല്‍പ്പര്യം കാട്ടിയില്ല. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവര്‍ ആരുടെ പേരും നിര്‍ദേശിച്ചില്ല. സുധാകരന് അധ്യക്ഷനാകുന്നതിനോട് സതീശനും യോജിപ്പായിരുന്നു.
പുതിയ അധ്യക്ഷനെത്തുന്നതോടെ കേരളത്തിലെ നിലവിലെ ഗ്രൂപ്പ് സമവാക്യം മാറും. എ, ഐ ഗ്രൂപ്പുകളുമായി ഒരു പോലെ അകലം പാലിക്കുന്ന നേതാവാണ് കെ.സുധാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: