ആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റെര്‍നെറ്റില്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി ജില്ലാ പോലീസ് ഓപ്പറേഷന് പി-ഹണ്ട് എന്ന് പേരില്‍ നടത്തിയ റെയ്ഡില്‍ ജില്ലയില്‍ 28 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. സിഡി ഡിവൈഎസ്പി റ്റി. ബിജി ജോര്‍ജ് നോഡല്‍ഓഫീസര്‍ ആയുള്ള വിദഗ്ധസംഘമാണ് റെയ്ഡ് നടത്തിയത്. മൊബൈല്‍ഫോണ്‍, ഹാര്‍ഡ് ഡിസ്ക്, ലാപ് ടോപ്പ്എന്നിവ ഉള്‍പ്പെടെ നിരവധിഉപകരണങ്ങള്റെയ്ഡില്പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. ഇവയില്‍പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഈ ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ച് ശരിയാണന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ മറ്റു നിയമനടപടികള്‍ സ്വീകരിക്കും .ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്ദൃശ്യങ്ങള്അയക്കുന്നതും, സ്വീകരിക്കുന്നതും. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും വ്യാപകമായതോടെ ഓപ്പറേഷന് പി-ഹണ്ട് എന്ന പേരില്‍പോലീസ് റെയ്ഡ് ശക്തമാക്കി.
ഇതോടെ വാട്ട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ട ശേഷം ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി അനുമാനിക്കുന്നു. ഇത്തരം ദൃശ്യങ്ങള്കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദ്ധര്ഉള്പ്പെട്ട സംഘമാണ് ജില്ലയില്‍ റെയ്ഡ് നടത്തിയത്. ജില്ലയില്‍ പല സംഘങ്ങളായി തിരിഞ്ഞ് 39 സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ 7മുതലായിരുന്നു റെയ്ഡ്. സൈബര്‍ സ്റ്റേഷനിലെ എസ്ഐ കെ.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: