കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ ആരോപണമുയിച്ച കെ. സുന്ദരയ്ക്ക് പിന്നില്‍ സിപിഎം-മുസ്ലിംലീഗ് സഖ്യമെന്ന ആരോപണം ശക്തം. മുസ്ലിംലീഗും സിപിഎമ്മും പഠിപ്പിക്കുത് അതുപോലെ മാധ്യമങ്ങളോടും പോലീസിനോട് പറയുകയാണ് ഇപ്പോള്‍ കെ. സുന്ദര.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന് പണം നല്‍കിയൊണ് ആരോപണം. പത്രിക പിന്‍വലിച്ച ശേഷം കെ. സുന്ദര മാധ്യമങ്ങളോട് പറഞ്ഞത് ബിജെപി ഒരു സ്വാധീനവും ചെലുത്തിയിത്തില്ലെന്നായിരുന്നു. ശബരിമല വിഷയം കോര്‍ത്തിണക്കിയാണ് കെ. സുന്ദര്‍ മാധ്യമങ്ങളോട് പത്രിക പിന്വലിക്കുതിനെപ്പറ്റി വിശദീകരിച്ചത്. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ആരോപണവുമായി വരുതിന് പിന്നില്‍ സിപിഎം മുസ്ലിംലീഗ് സഖ്യമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെും ജില്ലാ ഘടകവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന് പണവും ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണങ്ങള്‍. എന്നാല്‍, തങ്ങളുടെ കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിലാണെും വീട്ടില്‍ ആരും പണം കൊണ്ട് തന്നിട്ടില്ലെന്നും സുന്ദരയുടെ അമ്മ പറയുന്നു. ഫോണ്‍ മകന്റെ കൈവശം നേരത്തെ ഉണ്ടായിരുതാണെന്നും സുന്ദരയുടെ അമ്മ പറഞ്ഞു. സുന്ദര പറഞ്ഞതെല്ലാം അമ്മ നിഷേധിച്ചതോടെയാണ് കെ. സുന്ദരയ്ക്ക് പിന്നിലെ സഖ്യത്തെക്കുറിച്ചുള്ള ആരോപണം ശക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: