ന്യൂദല്‍ഹി: രാജ്യത്തെ ഐടി ചട്ടങ്ങള്‍ പാലിക്കാതെ ട്വിറ്റര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നതിനിടെ, ഉടന്‍ തദ്ദേശീയ സമൂഹമാധ്യമമായ ‘കൂ’വിന്റെ ഭാഗമാകുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമി. തന്റെ പ്രൊഫൈല്‍ ‘കു’ ആപ്പ് വേരിഫൈ ചെയ്തുവെന്നും ആപ്പില്‍ സജീവമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കൂ’വില്‍ അംഗമായാലും ട്വിറ്ററില്‍ തുടരുമെന്നും സുബ്രമണ്യന്‍ സ്വാമി വ്യക്തമാക്കി.
ഐടി ഇന്റര്‍മീഡിയറി ചട്ടം നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. ‘നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരമാണിത്. നടപ്പാക്കിയില്ലെങ്കില്‍ ഐടി നിയമം 2000-ലെ 79-ാം അനുച്ഛേദ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കും. കൂടാതെ ഐടി നിയമം, രാജ്യത്തെ മറ്റ് ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടിവരും.’-ഐടി മന്ത്രാലയം ട്വിറ്ററിന് നല്കിയ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: