ബെയ്ജിങ് : ഉയിഗര്‍ മുസ്ലിങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടേയും ജനസംഖ്യ വര്‍ധവനവ് തടയാന്‍ കര്‍ശനമായ നയങ്ങള്‍ ചൈന നടപ്പാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ചൈന നടപ്പാക്കുന്ന ജനന നിയന്ത്രണ നയങ്ങള്‍ മൂലം 20 വര്‍ഷത്തിനുള്ളില്‍ ഉയിഗറിന്റെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും ജനന നിരക്ക് ഗണ്യമായ കുറയ്‌ക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ന്യൂനപക്ഷ ജനസംഖ്യയുടെ മൂന്നിലൊന്നായി കുറയ്‌ക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നതെന്ന് ജര്‍മ്മന്‍ ഗവേഷകന്‍ വ്യക്തമാക്കി.
ജനന നിയന്ത്രണ നയങ്ങള്‍ക്കു പിന്നിലെ ചൈനീസ് ഉദ്ദേശ്യത്തെക്കുറിച്ച് ചൈനീസ് അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തയാറാക്കിയ ഗവേഷണ ശേഖരം പ്രസിദ്ധീകരണത്തിനു മുന്‍പു റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഇതുപ്രകാരം ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ജനനനിരക്ക് കുറഞ്ഞതായി വെളിപ്പെടുത്തുന്നു.
സിന്‍ജിയാങ്ങില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതികായ ചൈനയുടെ നടപടികള്‍ വംശഹത്യയ്‌ക്ക് തുല്യമാണോയെന്ന് അന്വേഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്ന ആഹ്വാനങ്ങള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട്.നയങ്ങളില്‍ ഉയിഗറിലെയും മറ്റ് മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളിലെയും പുതുതായി നടപ്പാക്കിയ ജനന പരിധി, തൊഴിലാളികളെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുക,ദശലക്ഷം ഉയ്ഗര്‍മാരെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ക്യാംപുകളില്‍ തടഞ്ഞുവയ്‌ക്കല്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.
ചൈനീസ് അക്കാദമിക് വിദഗ്ധരും ഉദ്യോഗസ്ഥരും നിര്‍ദ്ദേശിച്ച ഔദ്യോഗിക ജനന ഡാറ്റ, ഡെമോഗ്രാഫിക് പ്രൊജക്ഷനുകള്‍, വംശീയ അനുപാതങ്ങള്‍ എന്നിവയുടെ വിശകലനത്തെ അടിസ്ഥാനമാക്കി ചൈനീസ് നയങ്ങള്‍ തെക്കന്‍ സിന്‍ജിയാങ്ങിലെ ചൈനീസ് ജനസംഖ്യയെ ന്യൂനപക്ഷ ജനസംഖ്യയെ കടത്തി വെട്ടാന്‍ നിലവില്‍ 8.4 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുമെന്ന് കണക്കാക്കുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണം അടക്കം കര്‍ശന ജനന നിയന്ത്രണ പരിപാടികളാണ് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: