കൊല്ലം: ഭൂമിയുടെ സമ്പൂഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ഭൂസുപോഷണ അഭിയാന്റെ ഭാഗമായി നടപ്പാക്കിയ വ്യക്തി ഒന്ന്, വൃക്ഷം ഒന്ന് പദ്ധതിക്ക് ഇന്നലെ നാടെങ്ങും തുടക്കമായി. കൊവിഡ് മഹാമാരിയുടെ പ്രഹരവേഗതയെ മറികടക്കാന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും മാതൃക കൂടി തീര്‍ക്കുന്നതായിരുന്നു പരിപാടികള്‍. പരിസ്ഥിതി ദിനാചരണ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍, വകുപ്പുകള്‍, വായനശാലകള്‍, ക്ലബുകള്‍, സ്കൂളുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ഷേത്രം സമിതികള്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വൃക്ഷത്തൈനടീല്‍ സംഘടിപ്പിച്ചു.
ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂപോഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഭാരതീയരുടെ ജീവിതചര്യയുടെ ഭാഗമായിരുന്ന പ്രകൃതിസംരക്ഷണം കൈമോശം വന്നതിന്റെ തിരിച്ചടികളാണ് പ്രകൃതിക്ഷോഭവും പകര്ച്ചാവ്യാധികളുമെന്ന് അദ്ദേഹം പറഞ്ഞു. ഈ തിരിച്ചറിവോടെ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്ന ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം ആത്മാര്‍ത്ഥതയോടെ പ്രാവര്‍ത്തികമാക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കൊല്ലം മണ്ഡലം പ്രസിഡന്റ് സംരാജ്, മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ സജിതാനന്ദ് ടീച്ചര്‍, ആശ്രാമം ഗിരി, ഏരിയ പ്രസിഡന്റ് കൃഷ്ണദാസ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പനയം ഗ്രാമപഞ്ചായത്തിലെ പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പരിസ്ഥിതി ദിനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓര്‍മയ്ക്കായി ഓര്‍മ്മമരം നടീല്‍ ചടങ്ങ് പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന് നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഷൈനി, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. രജനി ആര്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് ഡിഗ്നിറ്റി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: