മ്യൂണിക്: ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ വൈദികരടക്കമുള്ളവരുടെ ലൈംഗീകാതിക്രമങ്ങളുടെ ഉത്തകവാദിത്വം ഏറ്റെടുത്ത് ജര്‍മ്മനിയിലെ മ്യൂണിക് അതിരൂപതാ ബിഷപ്പ് കാര്‍ഡിനല്‍ റിച്ചാര്‍ഡ് മാര്‍ക്സ് രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജി ഇതുവരെ ഫ്രാന്‍സീസ് മാര്‍പ്പാപ്പ സ്വീകരിച്ചിട്ടില്ല.
ലൈംഗീകാതിക്രമങ്ങളില്‍ കൃത്യമായ നടപടി എടുക്കാന്‍ സാധിച്ചില്ലെന്നും ഇത് താന്‍ ഉള്‍പ്പെടെയുള്ളവരുടെ പരാജയമാണെന്നും കത്തില്‍ പറയുന്നുണ്ട്. സഭയുടെ ഭാഗത്തു നിന്നും വ്യക്തിപരമായി തന്റെ ഭാഗത്ത് നിന്നും ഇക്കാര്യങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ പത്തു വര്ഷങ്ങളുടെയിടയില് ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
2018 ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 1946 മുതല്‍ 2018 വരെ 3677 ബാലപീഡന കേസുകളാണ് വൈദീകരടക്കമുള്ളവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍ക്കെതിരെയായിരുന്നു. 13 വയസ്സും അതില്‍ താഴെ പ്രായവുമുള്ള ആണ്‍കുട്ടികളായിരുന്നു കൂടുതലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ റിപ്പോര്‍ട്ടും കാര്‍ഡിനല്‍ റിച്ചാര്‍ഡ് മാര്‍ക്സ് തന്റെ രാജിക്കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ നമ്മുടെ തെറ്റാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. ഈ നമ്മള് എന്ന സര്‍ക്കിളില്‍ താനും ഉള്‍പ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിന്റെ രാജി സഭയിലും പുറത്തും ഏറെ ചര്‍ച്ചയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: