ന്യൂദല്‍ഹി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും അദ്ദേഹം പങ്കെടുക്കുക. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍’ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം. തുടര്‍ന്ന് കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. കര്‍ഷകരോട് ബയോഗ്യാസിന്റേയും എഥനോളിന്റേയും ഉപയോഗവും ആവശ്യകതയേയും കുറിച്ച് ബോധവത്കരിക്കുകയും ചെയ്യും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ 2025 ഓടെ ഇന്ത്യയില്‍ എഥനോള്‍ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രില്‍ 1 മുതല്‍ 20% വരെ എഥനോള്‍ മിശ്രിത പെട്രോള്‍ വില്ക്കാന് എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കുന്ന ഇ 20 വിജ്ഞാപനം, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്കായുള്ള ബിഐഎസ് സവിശേഷതകള്‍ സംബന്ധിച്ച ഇ 12, ഇ 15 വിജ്ഞാപനങ്ങള്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: