Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വപ്‌നലോകത്തെ ബാലഗോപാലന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്‍ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും കവിതകളുമൊക്കെ കടന്നുവരാറുണ്ട്. ഇത്തവണ പക്ഷേ അതിനൊക്കെ ലാല്‍സലാം പറഞ്ഞു. അതിനാല്‍ തന്നെ പ്രസംഗം. ഒരു മണിക്കൂറില്‍ ഒതുങ്ങി.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jun 5, 2021, 05:00 am IST
inArticle

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് അവതരിപ്പിച്ചു. കുനിഷ്ട് ഒന്നുമില്ലാത്ത കമ്മ്യൂണിസ്റ്റ്കാരനായ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഒന്നാം ബജറ്റാണിത്. കുറേവര്‍ഷമായി ബജറ്റ് പ്രസംഗത്തില്‍ ഉപമകളും ഉദ്ധരണികളും കഥകളും കവിതകളുമൊക്കെ കടന്നുവരാറുണ്ട്. ഇത്തവണ പക്ഷേ അതിനൊക്കെ ലാല്‍സലാം പറഞ്ഞു. അതിനാല്‍ തന്നെ പ്രസംഗം. ഒരു മണിക്കൂറില്‍ ഒതുങ്ങി.

ബാലഗോപാലന്റേത് സമ്പൂര്‍ണ ബജറ്റല്ലല്ലോ. ജനുവരിയില്‍ ഡോ. തോമസ് ഐസക്ക് ഇടക്കാല ബജറ്റിന് പകരം വിശാലമായ ഒരിനം അവതരിപ്പിച്ചിരുന്നല്ലോ. ഏതാണ്ട് മൂന്നര മണിക്കൂറോളം ഒരേ നില്‍പ്പില്‍ അത് വായിച്ചു തീര്‍ത്തു. ആ ബജറ്റ് അതേ പടി തുടരുമെന്ന് പുതിയ ധനമന്ത്രി പറയുമ്പോള്‍ ഇല്ലായ്‌മകളെ കുറിച്ച് വേവലാതി പെടേണ്ടതില്ല. ചാനല്‍ വിശാരദന്മാര്‍ പുതിയ നികുതിയില്ല, അതുകൊണ്ട് തന്നെ വിലക്കയറ്റമില്ല എന്നൊക്കെ പറയുന്നത് കേട്ടു. ഡോ. ഐസക് അതിനെല്ലാം പ്രതിവിധി കണ്ടിട്ടുണ്ട്.

കൊവിഡിനെ തുരത്താന്‍ 20,000 കോടിയുടെ പാക്കേജ് ഇടബജറ്റിന്റെ മേന്മയായി പറയുന്നുണ്ട്. ഇത് അഞ്ച് മാസം മുമ്പ് തോമസ് ഐസക്കും പറഞ്ഞതാണ്. അതൊക്കെ ചെലവായി പോയോ എന്തൊ? എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ആദ്യം പറഞ്ഞത് പിണറായി സര്‍ക്കാരാണ്. എന്നിട്ടിപ്പോള്‍ കേന്ദ്രം നല്‍കുന്നില്ലെന്ന് വിലപിക്കുന്നതിന് വല്ല അര്‍ത്ഥവുമുണ്ടോ? ഏതാണ്ട് ഒരു കോടിക്കടുത്ത് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഉല്‍പ്പാദനവും ഇറക്കുമതിയും കൂടുന്ന മുറയ്‌ക്ക് കൂടുതല്‍ ലഭിക്കുകയും ചെയ്യും. എന്നിരുന്നാലും 1000 കോടി സൗജന്യത്തിന് നീക്കിവച്ചിട്ടുണ്ട്. കിറ്റിന്റെ കാര്യം ആവര്‍ത്തിക്കുന്നു. തുകയും പറയുന്നുണ്ട്. കേന്ദ്രം നല്‍കുന്ന അരിയടക്കമുള്ള ധാന്യങ്ങള്‍ ആവിയാവുകയാണോ?

അടിസ്ഥാന സൗകര്യവികസനത്തിന് നീക്കിയിരിപ്പൊന്നും കാര്യമായില്ല. സ്വപ്‌നത്തിലൊതുങ്ങുന്ന കുറേ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്രയവിക്രയം സുഗമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ടെന്തെങ്കിലും ചെയ്യുമെന്ന് പറയുന്നില്ല. വായ്‌പ ലഭ്യമാക്കാനുള്ള ആഗ്രഹമാണ് പറഞ്ഞുവച്ചത്. ദിശാബോധമോ യുക്തിയോ കാണാനേ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ് ലഭ്യമാക്കുമെത്രെ. അതും വായ്‌പ വഴി. ലാപ്‌ടോപ് വഴി പഠിക്കാന്‍ ഇന്റര്‍നെറ്റ് വേണ്ടേ. വൈദ്യുതിയില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കുള്ള പരിഹാരമെന്താണ്?

കെഎസ്ആര്‍ടിസിയുടെ ഇന്ധനമാറ്റം, വൈദ്യുതിയില്‍ ഓടുന്ന സ്‌കൂട്ടര്‍ അങ്ങനെ ചില കാര്യങ്ങള്‍ വിവരിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഒട്ടും പ്രതീക്ഷ കാണാന്‍ കഴിയാത്തതില്‍ ദുഃഖിക്കുകയാണ്. പ്രതിപക്ഷ നേതാവ് അത് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രകടിപ്പിച്ച എതിര്‍പ്പൊന്നും നിലനില്‍ക്കുന്നതല്ല. കേന്ദ്രത്തിനെതിരെ ഒരു പ്രമേയം സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ ഇരുകൂട്ടരും മച്ചമ്പിമാരാകും. മന്ത്രിസഭ രൂപീകരിച്ച് രണ്ടാഴ്ച കഴിയുന്നതല്ലേയുള്ളൂ. രണ്ട് പ്രമേയമാണല്ലോ ഐക്യകണ്‌ഠേന പാസാക്കിയത്.

പ്രമേയത്തില്‍ ഒന്ന് ലക്ഷദ്വീപിനെ ചെല്ലിയാണ്. ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയാണത്രെ. എന്താണ് സംഘം. അതിന്റെ അജണ്ട എന്താണ്. ‘അഞ്ജനമെന്നാല്‍ ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും’ എന്നു പറയുംവിധമാണത്. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രമേയം. പിന്‍വലിച്ചില്ലെങ്കില്‍ കേരള നിയമസഭ എന്ത് ചെയ്യും? കേന്ദ്രസര്‍ക്കാരിനെ പിരിച്ചുവിടുമോ? തമിഴ്‌നാട് ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ആന്ധ്രനിയമസഭയ്‌ക്ക് പ്രമേയം പാസാക്കാമോ? പറ്റില്ലെങ്കില്‍ എന്തിന് ലക്ഷദ്വീപ് പ്രമേയം.

കേരളത്തിന് കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. ഉല്‍പ്പാദനം കൂടുന്ന മുറയ്‌ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനല്ലേ വാക്‌സിന്‍. കേന്ദ്രത്തിനത് പൂഴ്‌ത്തിവച്ചിട്ടെന്ത് കാര്യം? സര്‍ക്കാരിന്റെ മനസ്സറിഞ്ഞും അറിയാതെയും നാമൊന്ന് നമുക്കൊന്ന് എന്ന രീതിയിലാണവര്‍. പ്രതിപക്ഷം ഉന്നയിക്കുന്ന എതിര്‍പ്പിലൊന്നും കാര്യമില്ല. ‘ചേട്ടന്‍ ബാവ അനിയന്‍ ബാവ’മാരായി മാറിയിരിക്കുന്നു ഭരണപക്ഷവും പ്രതിപക്ഷവും. അവരില്‍ നിന്ന് നീതിയല്ല അനീതിയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സ്വപ്‌നലോകത്തുള്ള ധനമന്ത്രി ഇത്രയൊക്കെ ചെയ്തല്ലോ എന്നാശ്വസിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.