തിരുവനന്തപുരംകണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതി അഴിമതി കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു. അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എംഎല്‍എയുടെ മൊഴി എടുക്കാന്‍ വന്നതാണ്. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്ന് രാവിലെ എന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് എന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചു.അത് ശരിയായില്ല , എന്ന് വിജിലന്‍സ് ഡി വൈ എസ് പി ബാബുരാജ് പെരിങ്ങോം തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് & ഷോ പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ MLA യുടെ മൊഴി എടുക്കാന്‍ വന്നതാണ്. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാം എന്ന് ഞാന്‍ സമ്മതിച്ചതാണ്. അവരാണ് വീട്ടില്‍ വരാം എന്ന് പറഞ്ഞത്MLA എന്ന നിലയില്‍ 2014 ലെ ബഡ്ജറ്റില്‍ എഴുതി നല്കിയ പ്രപ്പോസലുകളില്‍ ഒന്നായിരുന്നു. അത്. 2016 ല്‍ തിരഞ്ഞെടുപ്പിന്
ഒരു മാസം മുമ്പ് പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം രണ്ടായിഴ്ചയോളം ഷോ നടന്നു.എന്നാല്‍ പിന്നീട് അത് പൂണ്ണമായും പ്രവര്ത്ത രഹിതമായി 4 കോടിയിലധികം ചെലവ വഴിച്ച ഷോ മുടങ്ങിയത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നു. DTPC യേയും, കലക്ടര്‍മാരെയും വിളിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ നിസ്സാഹായരായിരുന്നു.
അവസാനം വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചു. MLAയ്ക്ക് ഈ പദ്ധതിയുടെ കരാര്‍ തീരുമാനം, നിര്വ്വഹണംഎന്നിവയിലൊന്നും നേരിട്ട് പങ്കില്ല. ഈ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇത് കേരളം കണ്ട ടൂറിസത്തിലെ ഒരു വലിയ തട്ടിപ്പാണ്.അന്നത്തെ സര്‍ക്കാര്‍ , DTPC ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി അവരില്‍ നിന്ന് കാശ് പിടിച്ചെടുത്ത് ഈ പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ഏത് അന്വേഷണത്തിനും ഞാന്‍ സഹകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: