കല്‍പ്പറ്റ; കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ ഗോത്ര വിഭാഗങ്ങളെയും കോവിഡ് പ്രതിരോധ വാക്സിന് കുത്തിവെക്കുന്നതിനായി മൊബൈല്‍ വാക്സിനേഷന് ക്യാമ്പിന് തുടക്കമായി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്തുകയാണ് മൊബൈല്‍ വാകിസിനേഷനിലൂടെ ലക്ഷ്യമിടുന്നത്. മൈലാടി കോളനി, മരവയല്‍ കോളനി, കോവക്കുനി കോളനി, മാടക്കുന്നു കോളനി എന്നീ ഊരുകളില്‍ നിന്നായി 130 പേര്‍ക്ക് വാക്സിനേഷന് നടത്തി.
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കോവിഡ് വാക്സിന് എത്തിയതോടെയാണ് രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ ഊരുകളില്‍ തുടങ്ങാനായത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ വാക്സിനേഷന് യൂണിറ്റുകളുമായി ഊരുകളില്‍ നേരിട്ടെത്തി സമ്പൂര്‍ണ്ണ കുത്തിവെപ്പ് നടത്താനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
രണ്ട് ആംബുലന്‍സുകള്‍, നിരീക്ഷണത്തിലിരിക്കാനായി ഒരു സ്കൂള്‍ ബസ് എന്നിവയോടൊപ്പമാണ് സംഘം ഊരുകളിലെത്തുക. ഓണ്‍ലൈന്‍ റജിസ്ട്രേഷന് സൗകര്യവും ക്യാമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി 43 ഊരുകളിലും വാക്സിനേഷന് ക്യാമ്പ് നടത്തും. ഭരണ സമിതി അംഗങ്ങള്‍(കൗണ്‍സിലര്‍മാര്‍), ആശാ വര്‍ക്കര്‍മാര്‍, എസ്.ടി. പ്രമോട്ടര്‍മാര്‍, ആരോഗ്യ വകുപ്പ്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, എന്നിവര്‍ വിവിധ ഊരുകളിലെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുക. ഗോത്ര ഊരുകളില്‍ നേരിട്ടെത്തി.
18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം കുത്തിവെപ്പ് നടത്തുന്ന ജില്ലയിലെ ആദ്യമൊബൈല്‍ വാക്സിനേഷന് ക്യാമ്പ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി.ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് കെ.അജിത, സ്ഥിരം സമിതി ചെയര്‍മാ•ാരായ അഡ്വ.ടി.ജെ.ഐസക്, അഡ്വ.എ.പി.മുസ്തഫ, മുനിസിപ്പല്‍ നോഡല്‍ ഓഫീസര്‍ ജോമോന് പ്രസംഗിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്പന്തൊടിക സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: