കല്‍പ്പറ്റ: പരിസ്ഥിതി ദിനം വിപുലമായി നടത്താന്‍ കര്‍ഷകമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി ഗൂഗിള്‍ മീറ്റ് യോഗത്തില്‍ തീരുമാനിച്ചു. പ്രകൃതിയുടെ സന്തുലനാവസ്ഥക്കും ജീവജാലങ്ങളുടെ നിലനില്പിനും മരം വരമായ് മാറ്റാനുള്ള സന്ദേശം നല്കി വയനാ’ട് ജില്ലയില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ 5000 ഫലവൃക്ഷതൈകള്‍ നടും.
പ്രാദേശികതലം മുതല്‍ ബിജെപി, കര്‍ഷകമോര്‍ച്ച നേതാക്കള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി അംഗങ്ങളെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിക്കും. ഇതിനുള്ള തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി പ്രാദേശിക നഴ്സറികള്‍ മുഖേന സംഭരിക്കും. ജില്ല പ്രസിഡന്റ് ആരോടരാമചന്ദ്രന്‍, ജന:സെക്രട്ടറി. ജി.കെ. മാധവന്, കെ. ശ്രീനിവാസന്, എം.ബി. നന്ദനന്‍, എടക്കണ്ടി വേണു, സി.ആര്. ഷാജി, കെ.എം. ഹരീന്ദ്രന്‍, ജയചന്ദ്രന് വളേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: