Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ്; ചുംബന സമര സംഘാടകരും സിപിഎം സൈബര്‍ സഖാക്കളുമായ രാഹുലിനേയും രശ്മി ആര്‍. നായരേയും ഹാജരാക്കാന്‍ പോക്സോ കോടതി ഉത്തരവ്

ബംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 11:36 am IST
in Kerala

തിരുവനന്തപുരം:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍  സെക്‌സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരും സിപിഎം സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരുമടക്കമുള്ള സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു.

എല്ലാ പ്രതികളെയും ജൂലൈ 5  ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ. വി. രജനീഷ് ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് വേണ്ടിയാണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു  കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്.  

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 – ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തല്‍) , 370 (1) ( പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെണ്‍വാണിഭം നടത്തല്‍) , 212 (കുറ്റക്കാരെ ഒളിവില്‍ പാര്‍പ്പിക്കല്‍) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്‌മ) എന്നീ വകുപ്പുകളും  2012 ലെ പോക്‌സോ  (ലൈംഗിക കുറ്റ കൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം)  നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും   അനാശാസ്യ പ്രവര്‍ത്തനം (തടയല്‍) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുുകളും ചുമത്തിയാണ്  .ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. നവംബര്‍ 23 നാണ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച്  പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ  കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗൂണ്ട- കൊള്ളസംഘത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബാംഗ്‌ളൂര്‍ സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍ (29) , കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31) , താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30)  , എറണാകുളം സ്വദേശി ദിലീപ് ഖാന്‍ (31) , താമരശ്ശേരി സ്വദേശി ജോയ്ല്‍സ്  ജോസഫ് (30) എന്നിവരാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍.

 ബംഗളൂരുവില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.

 ജനുവരി – നവംബര്‍ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെപ്പറ്റി  ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകര്‍ഷണവും ആസക്തിയുമുണ്ടാക്കുന്ന  ഫേസ് ബുക്കിലെ  പെഡോഫൈല്‍ പേജായ കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിന്‍ സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ ക്ലോസ് ചെയ്തു. 

എന്നാല്‍ രണ്ടാമത് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം 34 / 2015 നമ്പരായി സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.  ക്രൈം ബ്രാഞ്ച്  ‘ ഓപ്പറേഷന്‍ ബിഗ്ഡാഡി ‘ എന്ന പേരില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ‘ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ‘ എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാള്‍ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കില്‍ പെട്ടെന്ന് പൊന്തി വന്ന ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന പേജ്  സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.  

 പുതുമുഖ നടിമാരെ തേടുന്ന  റിക്രൂട്ട്‌മെന്റ് സൈറ്റായ ‘ലൊക്കാന്റോ’ യില്‍ കേരളം  അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ പെണ്‍വാണിഭത്തിന് കളമൊരുക്കിയത്. ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന  സൈറ്റുണ്ടാക്കി ആ  പേജില്‍ അക്ബര്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങള്‍ ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രശ്മിയുടേയും രാഹുലിന്റേയും പങ്ക് വെളിപ്പെട്ടതും അറസ്റ്റിലായതും.

Tags: ലൈംഗിക ദുരുപയോഗംഓണ്‍ലൈന്‍Resmi R Nairrahul pasupalan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

ചന്ദ്രന്‍
Thrissur

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; തൃശ്ശൂരിൽ വയോധികന്‍ പിടിയില്‍

India

സ്വന്തം അമ്മയുടെ മുന്നില്‍ വച്ച് റോഡിലൂടെ പോയ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി മദ്യപന്‍; യുവാവ് അറസ്റ്റില്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.