തൃശ്ശൂര്‍: ഒരു കോടി രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും. ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിലുടനീളം അവശ്യാനുസരണം വെന്റിലേറ്റര്‍ സൗകര്യം എത്തിക്കുന്നതിന്റെ ആദ്യ ഭാഗമായി ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ്, മേയര്‍ എം.കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ വി.പി.നന്ദകുമാര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിനായുള്ള വെന്റിലേറ്ററുകള്‍ കൈമാറി. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു കൈമാറിയ വെന്റിലേറ്ററുകള്‍ ഡോ.രവി മേനോന് ഏറ്റുവാങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: