Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതാണ് ആദ്യമായി ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി

കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി. ആയുര്‍വേദ ഡോക്ടര്‍, നാലു തവണ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, എന്‍സിസി അണ്ടര്‍ ഓഫീസര്‍, യോഗ അധ്യാപിക, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെണ്‍കരുത്തിന് വഴങ്ങിയ മേഖലകള്‍ നിരവധി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 1, 2021, 09:14 pm IST
in Kerala
(ഇടത്)ഡോ. ഷീലാ രമണി ഭര്‍ത്താവ് ഡോ. സാം എബനേസര്‍, മകള്‍ ആദ്യ എന്നിവര്‍ക്കൊപ്പം, (വലത്) പതിനെട്ടാം വയസില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തുന്നു (ഫയല്‍)

(ഇടത്)ഡോ. ഷീലാ രമണി ഭര്‍ത്താവ് ഡോ. സാം എബനേസര്‍, മകള്‍ ആദ്യ എന്നിവര്‍ക്കൊപ്പം, (വലത്) പതിനെട്ടാം വയസില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തുന്നു (ഫയല്‍)

തിരുവനന്തപുരം: ഓര്‍മ്മയുണ്ടോ…? പതിനെട്ടാം വയസില്‍ ഗ്ലൈഡര്‍ വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ഒറ്റയ്‌ക്ക് ആകാശയാത്ര നടത്തിയ തിരുവനന്തപുരത്തുകാരിയെ. തമ്പാനൂര്‍ മോസ്‌ക്ക് ലൈന്‍ ശ്രുതിയില്‍ പരേതനായ കെ.പി. ശ്രീധരന്‍-ലീലാ ഭായി ദമ്പതികളുടെ മകള്‍ ഷീല രമണിയാണ് ആ ചരിത്രനേട്ടത്തിനുടമ.  

കാലിക്കറ്റ് സര്‍വകലാശാലയില്‍ 27 വര്‍ഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായി ഇന്നലെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഗ്ലൈഡറില്‍ പാറിപ്പറന്ന ആ പതിനെട്ടുകാരി ഡോ. ഷീലാ രമണി. ആയുര്‍വേദ ഡോക്ടര്‍, നാലു തവണ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, എന്‍സിസി അണ്ടര്‍ ഓഫീസര്‍, യോഗ അധ്യാപിക, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെണ്‍കരുത്തിന് വഴങ്ങിയ മേഖലകള്‍ നിരവധി. വഴുതക്കാട് വനിതാ കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയില്‍ നിന്ന് ലഭിച്ച ഇന്ധനം ഉള്ളില്‍ നിറച്ചാണ് എണ്‍പതുകളില്‍ ഷീല പൈലറ്റ് സ്വപ്‌നത്തിലേക്ക് പറന്നത്.  

സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, 18-ാം വയസ്സില്‍ കേരളത്തില്‍ ആദ്യമായി ഒറ്റയ്‌ക്ക് ഗ്ലൈഡര്‍ വിമാനം പറപ്പിച്ച പെണ്‍കുട്ടിയെന്ന ചരിത്രം ഷീലയ്‌ക്ക് മാത്രം സ്വന്തം. ചെറുവിമാനങ്ങള്‍ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസന്‍സും ഷീല നേടിയിട്ടുണ്ട്. 1984ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദില്ലിയുടെ ആകാശത്തില്‍ ഷീലാ രമണി ഗ്ലൈഡര്‍ പറത്തി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൈയടി നേടിയത് അക്കാലത്ത് ദേശീയ മാധ്യമങ്ങളടക്കം ഒന്നാം പേജില്‍ അടിച്ചുനിരത്തി ആഘോഷിച്ചത് ചരിത്രം.  

 സാമ്പത്തിക പരാധീനതകള്‍ കൊമേഴ്‌സ്യല്‍ പൈലറ്റാവാനുള്ള ഷീലയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായി. സാഹചര്യങ്ങള്‍ ഷീലയെ പൈലറ്റിന്റെ വേഷം അഴിച്ചുവയ്‌പ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലി കിട്ടി. പിന്നിട് ഷീലയുടെ കരിയര്‍ മറ്റ് വഴികളിലേക്കു പറന്നു. പക്ഷേ, മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഷീലാ രമണി പ്രചോദനമാണ്, ഈ തലമുറയില്‍ വിമാനം പറത്താന്‍ കൊതിക്കുന്ന പെണ്‍കുട്ടികള്‍ക്ക്.  

ഡോ. സാം എബനേസര്‍ ആണ് ഷീലയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ തപസ്സിനൊടുവില്‍ കിട്ടിയ നാലു വയസുകാരി ആദ്യയാണ് മകള്‍. വിരമിച്ചെങ്കിലും വിശ്രമമില്ല ഷീലയ്‌ക്ക്. തന്നെ തേടിയെത്തുന്ന രോഗികളെ ചികിത്സിക്കണം, യോഗ ക്ലാസ്, കരാട്ടെ ക്ലാസ്… പിന്നെ വൈകി കിട്ടിയ ഭാഗ്യം, ആദ്യ മോളെ കൊഞ്ചിച്ചും ലാളിച്ചും… തിരക്കിലാണ് ഷീലാ രമണി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.