കണ്ണൂര്‍ : വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം നേതാവിനെതിരെ പോക്സോ കുറ്റം ചുമത്തി. വിദ്യാര്‍ത്ഥികളോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും പിഡീപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കുറ്റ്യാട്ടൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തത്.
രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് പ്രശാന്തന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. പിന്നീട് രണ്ടാഴ്ചക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. ഇയാള്‍ക്കെതിരെ നാട്ടുകാരാണ് പരാതി നല്‍കിയത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെതിരെ പോക്സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തന് ഒളിവില്‍ പോയി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തന് നിര്‍മ്മാണതൊഴിലാളിയാണ്. പോലീസ് കേസെടുത്തതോടെ ഇയാളെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി സിപിഎം തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: