ആലപ്പുഴ: പതിനഞ്ചാം ധനകാര്യ കമ്മീഷന് ജില്ലയ്ക്ക് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് ഏറ്റെടുത്ത പ്രോജക്ടുകളുടെ അംഗീകാരത്തില്‍ ദേശീയതലത്തില്‍ ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. 15-ാം ധനകാര്യ കമ്മീഷന് ഗ്രാന്റ് വിഹിതമായി സംസ്ഥാനത്തിന് അനുവദിച്ച 1795.00 കോടി രൂപയില്‍ ജില്ലയ്ക്ക് ലഭിക്കുന്ന 107.88 കോടി രുപയില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 57.27 കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.88 കോടി രൂപയും നഗരസഭകള്‍ക്ക് 26.85 കോടി രൂപയും ജില്ലാ പഞ്ചായത്തിന് 11.88 കോടി രൂപയുമാണ് ലഭിക്കുക. അടിസ്ഥാന വിഹിതമായി 40 ശതമാനം തുകയും പ്രത്യേക ഉദ്ദേശ ഗ്രാന്റായി 60 ശതമാനം തുകയുമാണ് ഓരോ പ്രാദേശിക സര്‍ക്കാരുകള്‍ക്കും ലഭിക്കുന്നത്.
ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ 85 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ പ്രോജക്ട് വിവരങ്ങള്‍ അപ് ലോഡ് ചെയ്ത രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് എന്ന ബഹുമതിയും ഇതോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. ത്രിതല സംവിധാനത്തിലെ എല്ലാ പ്ലാദേശിക സര്‍ക്കാരുകളും പ്രോജക്ട് രേഖപ്പെടുത്തിയ ദേശീയതലത്തിലെ രണ്ടാമത്തെ ജില്ലയും ആലപ്പുഴയാണ്.
ധനകാര്യ കമ്മീഷന് മുഖേന ഏറ്റെടുത്ത പ്രൊജക്ടുകളുടെ നിര്‍വ്വഹണം ഇതോടെ ഉടന്‍ ആരംഭക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: