കൊച്ചി: പാര്‍ട്ടി ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി ചാനലിലൂടെ ലക്ഷദ്വീപ് ഡയറീഫാമിന്റെ സത്യാവസ്ഥ വിളിച്ചുപറഞ്ഞതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് രാജിവെച്ചു. ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് നസീര്‍ കെകെയാണ് സംഘടന വിട്ടത്. വിഷയത്തില്‍ പാര്‍ട്ടി ദ്വീപ് ഘടകം സെക്രട്ടറി ലുക്മാനുല്‍ ഹക്കീം നടത്തിയ പ്രസ്താവന സംഘടനാ വിരുദ്ധമാണെന്നും അച്ചടക്ക നടപടി നേരിടാത്തതില്‍ വിയോജിപ്പുണ്ടെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
”ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്ഐയും നടത്തിവരുന്ന സമര പോരാട്ടങ്ങള്‍ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന മാധ്യമങ്ങളിലൂടെ പ്രസിദ്ധികരിച്ചതിന്റെ ഭാഗമായി ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി അച്ചടക്ക നടപടി നേരിടാതെ തല്‍സ്ഥാനത്തു തുടരുന്നതിനാല്‍ പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന സ്ഥാനം ഞാന്‍ ഇന്ന് ഒഴിയുന്നതായി അറിയിക്കുന്നു”. കേരളാ ഘടകത്തിന് അയച്ച രാജിക്കത്തില്‍ നസീര്‍ കെകെ വ്യക്തമാക്കി.
ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് സംബന്ധിച്ച നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് സമ്മതിച്ച് ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീം രംഗത്തുവന്നിരുന്നു. ഫാമുകള്‍ വലിയ നഷ്ടത്തിലായതിനലാണ് പൂട്ടിയതെന്ന് ലക്ഷദീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ലക്ഷദ്വീപിലെ ഫാമില്‍ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനെ തീറ്റിപോറ്റണമെങ്കില്‍ തന്നെ വലിയൊരു തുക ചിലവാകുന്നുണ്ടെന്നും, ഇപ്പോള്‍ നുണപ്രചാരകര്‍ ഉയര്‍ത്തുന്ന അമുല്‍ ഒക്കെ പണ്ടേ ലക്ഷദ്വീപില്‍ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ നടക്കാത്ത സംഭവങ്ങള്‍ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമുല്‍ എന്ന് പറയുന്നത് ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ഇതൊന്നും ആദ്യസംഭവമോ അല്ലെന്നും കുറെയേറെ വര്‍ഷങ്ങളായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് സിപിഎം സെക്രട്ടറി. നേരത്തേ, ബീഫ് നിരോധിച്ചെന്നും മദ്യം ഒഴുക്കുന്നു എന്നതടക്കം വ്യാജപ്രാചാരണങ്ങള്‍ കേരളത്തിലെ ഇടത് ജിഹാദി സംഘങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ലക്ഷദ്വീപ് കളക്റ്റര്‍ അഷ്കര്‍ അലി കൊച്ചിയില്‍ നേരിട്ട് വാര്‍ത്താസമ്മേളനം നടത്തി ഇത്തരം ആരോപണങ്ങളുടെ മുന ഒടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: