ന്യൂദല്‍ഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെ ബിജെപി സേവാദിനമായി ആഘോഷിച്ചു. ഒരു ലക്ഷം ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ കോടിക്കണക്കിന് പ്രവര്‍ത്തകര്‍ സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
കൊവിഡ് കാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് സേവാഹി സംഘടന് (സേവനമാണ് സംഘടന) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രവുമായി സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ബിജെപി മാതൃകയാവുകയായിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, ദളിതര്‍, തുടങ്ങി ജീവിതത്തിന്റെ നാനാതുറയില്‍ ഉള്ളവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് രാജ്യം ദര്‍ശിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ വഴിയില്‍ മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘ദേശീയ ജനാധിപത്യ സഖ്യ കുടുംബത്തിനും’ അദ്ദേഹം ആശംസകള്‍ നേര്‍ന്നു. സേവനത്തിന്റെ ഏഴു വര്‍ഷങ്ങള്‍ എന്ന ഹാഷ്ടാഗ് അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: