Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉറച്ച ചുവടുകളുമായി മോദി ഭരണം മുന്നോട്ട്

കൊവിഡിന്റെ നാശകാരിയായ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി, കൊവിഡ് മൂലം മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരിക്കു മാത്രം എടുക്കാന്‍ കഴിയുന്നതാണ്. ഭരണം എന്നുള്ളത് അധികാര പ്രകടനമല്ലെന്നും, ജനങ്ങളെ സേവിക്കാനുള്ള ഉപാധിയാണെന്നും അടിവരയിടുകയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 31, 2021, 05:00 am IST
in Editorial

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്വതന്ത്ര ഭാരതത്തിലെ ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ലാത്ത വെല്ലുവിളികളെ വിജയകരമായി അതിജീവിക്കാനും, ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണതലത്തില്‍ അഴിമതി തുടച്ചുനീക്കാനും, സമഗ്രവികസനത്തിലൂടെ രാഷ്‌ട്രത്തിന്റെ മുഖച്ഛായ മാറ്റാനും ഒന്നാം മോദി സര്‍ക്കാരിനായി. ഇതിന്റെ ഫലമായാണ് 2019 ല്‍ കൂടുതല്‍ ജനപിന്തുണയോടെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത്. ചരിത്രപരമായ തെറ്റുകള്‍ തിരുത്തുകയാണ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത്. കശ്മീരിനു മാത്രം ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആ സംസ്ഥാനവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ലോകത്തോട് പ്രഖ്യാപിച്ചു. അസമിന്റെ ഐക്യം നിലനിര്‍ത്തിക്കൊണ്ട് ബോഡോ കരാറില്‍ ഒപ്പുവച്ചതിലൂടെ അരനൂറ്റാണ്ടുകാലത്തെ പ്രതിസന്ധിക്കാണ് പരിഹാരം കണ്ടത്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പീഡിപ്പിക്കപ്പെട്ട് പലായനം ചെയ്യുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞത് പുതിയ ഭാരതത്തിന്റെ പിറവി കുറിക്കുന്നതായിരുന്നു.

രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനു പുറമെ സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാനും, ഫെഡറല്‍ സംവിധാനത്തെ മാനിക്കാനും മോദി സര്‍ക്കാരിന് കഴിഞ്ഞു. ഗുരുനാനാക്കിന്റെ ജന്മദിനത്തിന്റെ ഭാഗമായി കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നു കൊടുത്തത് സിഖുകാരുടെ മഹത്തായ പൈതൃകത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതായിരുന്നു. സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത് രണ്ടാം മോദി സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങളിലൊന്നായി ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെ കുറ്റകരമായി പ്രഖ്യാപിക്കുന്ന നിയമം കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ ലക്ഷക്കണക്കിന് മുസ്ലിം വനിതകളെ നരക ജീവിതത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബാഹ്യശക്തികളുടെ പ്രേരണയാല്‍ ചില കര്‍ഷക സംഘടനകള്‍ ഇപ്പോഴും സമരരംഗത്താണെങ്കിലും കര്‍ഷക ക്ഷേമത്തിനുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പിഎം കിസാന്‍ യോജന വഴിയും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി വഴിയും നബാര്‍ഡിലൂടെയും പിഎം ഫസല്‍ ബീമ യോജനയിലൂടെയും മറ്റും കോടിക്കണക്കിനു കര്‍ഷകരുടെ ജീവിതത്തില്‍ പ്രകാശം പരത്തി.

ലോകത്തെ മുഴുവന്‍ നിശ്ചലമാക്കുകയും, മാനവരാശിയെ സര്‍വനാശത്തിന്റെ കാല്‍പ്പെരുമാറ്റം കേള്‍പ്പിക്കുകയും ചെയ്ത കൊവിഡ് മഹാമാരിയെ പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഭാരതത്തിന് കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കിയ മോദി സര്‍ക്കാര്‍ ലോക നേതാക്കളെ വിസ്മയിപ്പിക്കുകയുണ്ടായി. കൊവിഡ് കാലത്ത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി മോദി മുന്നോട്ടുവച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം രാജ്യത്തെ പല നിലയ്‌ക്കും സ്വയംപര്യാപ്തതയിലേക്ക്  നയിക്കുന്നു. കൊവിഡിനുള്ള പ്രതിരോധ മരുന്നും ചികിത്സയ്‌ക്കുള്ള മരുന്നും കണ്ടുപിടിക്കുന്നതില്‍ ഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഇതിനു തെളിവാണ്. ഈ മഹാമാരി ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുവെന്ന് കരുതപ്പെടുന്ന ചൈന, അതിന്റെ മറവില്‍ ഭാരതത്തിന്റെ  അതിര്‍ത്തിയില്‍ നടത്തിയ സാഹസങ്ങള്‍ക്ക് ചുട്ടമുറുപടി നല്‍കാനും നമുക്ക് കഴിഞ്ഞു. ചരിത്രത്തിലാദ്യമായാണ് ആ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ രാജ്യത്തെ നിലയ്‌ക്കു നിര്‍ത്താന്‍ ഭാരതത്തിലെ ഒരു സര്‍ക്കാരിനു കഴിയുന്നത്. കൊവിഡിന്റെ നാശകാരിയായ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി, കൊവിഡ് മൂലം മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരിക്കു മാത്രം എടുക്കാന്‍ കഴിയുന്നതാണ്. ഭരണം എന്നുള്ളത് അധികാര പ്രകടനമല്ലെന്നും, ജനങ്ങളെ സേവിക്കാനുള്ള ഉപാധിയാണെന്നും അടിവരയിടുകയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.