തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്ക്കാരിമന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കെ.സുരേന്ദ്രന്റെ ഈ പ്രതികരണം.
ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവര്ക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സര്‍ക്കാരിന്റെ നയം പരസ്യമായി പ്രഖ്യാപിക്കാന്‍ പിണറായി വിജയന് ധൈര്യം കാണിക്കണം. വോട്ട് ബാങ്ക് താത്പര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി വ്യാജ പ്രചാരണം നടത്തുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. ലക്ഷദ്വീപിന്റെ പേരില്‍ മുതലെടുപ്പ് നടത്താനാണ് ശ്രമം. ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: