തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തിന്റെ ഭാഗമായി ബിജെപി ഇന്ന് സംസ്ഥാനത്തെ 10,000 കേന്ദ്രങ്ങളില്‍ കൊവിഡ് ആശ്വാസപ്രവര്‍ത്തനം നടത്തും. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങളിലാണ് പാര്‍ട്ടി സേവാപ്രവര്‍ത്തനം നടത്തുന്നത്. സേവാഹി സംഘടന്(സേവനമാണ് സംഘടന) എന്ന ആശയം ഉയര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധത്തില്‍ പങ്കുചേരുക.
വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പുകളും ആരംഭിച്ചു കഴിഞ്ഞു. കൊവിഡ് രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുക, ആശുപത്രികളില്‍ കിടക്ക നല്‍കുക, ഭക്ഷണവിതരണം, ആംബുലന്‍സ് സര്‍വീസ്, മരുന്ന് വിതരണം, കൊവിഡ് റെസ്ക്യൂ വാഹനങ്ങളുടെ ഉദ്ഘാടനം, പ്രതിരോധ സാമഗ്രികളുടെ വിതരണം, ശുചീകരണം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കും. നേരത്തെ തന്നെ ബിജെപിയുടെ കൊവിഡ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ സംസ്ഥാനത്ത് സജീവമാണ്.
കേന്ദ്രമന്ത്രി വി.മുരളീധരന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, മുന്‍ എം.എല്‍എ ഒ.രാജഗോപാല്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എന്നിവര്‍ തിരുവനന്തപുരം ജില്ലയിലാകും പങ്കാളികളാവുക. പികെ കൃഷ്ണദാസ് കണ്ണൂര്‍ ജില്ലയില്‍ പങ്കെടുക്കും. മറ്റ് നേതാക്കള്‍ വിവിധ ജില്ലകളില്‍ സേവാഹി സംഘടനിന്റെ ഭാഗമാവുമെന്നും സംസ്ഥാന ഓഫീസ് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: