ന്യൂദല്‍ഹി: ബംഗാളിലെ ഹിന്ദുക്കള്‍ക്കെതിരായി നടന്ന അക്രമങ്ങളില്‍ കടുത്ത നടപടികുമായി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചുവിളിച്ചു. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദ്യോപാധ്യായോട് അടുത്ത തിങ്കളാഴ്ച്ച കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ബംഗാള്‍ സര്‍ക്കാരിന് കൈമാറി. ത്രിണമൂലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. നിരവധി പേര് മരിക്കുകയും ചെയ്തിരുന്നു. തൃണമൂല്‍ ഗുണ്ടകളുടെ അക്രമം അടിച്ചമര്‍ത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിച്ചിരുന്നില്ല.
തുടര്‍ന്ന് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടുകയും ചീഫ് സെക്രട്ടറിയെ രാജ്ഭവനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുന്നതിനിടെ തൃണമൂല്‍ ഗുണ്ടകള്‍ തടയാന്‍ എത്തിയിരുന്നു. ഇക്കാര്യത്തിലും അദേഹം ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി മമതയെയും താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: