ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷ് ദുഷ്പ്രഭുത്വത്തിനെതിരെ പോരാടി കാരഗ്രഹ വാസം അനുഷ്ടിച്ച വീര ദേശാഭിമാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്രേക്കറാണ്.
മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍ ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക. സവര്‍ക്കറുടെ 138ാം ജന്മവാര്ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം. പ്രധാനതാരങ്ങളെ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. മഹേഷ് മഞ്ജ്രേക്കര്ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: