അരൂര്‍: മത്സ്യ സംസ്ക്കരണ ശാലകള്‍ പഞ്ചായത്ത് പൂട്ടിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി. കോവിഡ് വ്യാപനം രൂപക്ഷമായതിനെ തുടര്‍ന്ന് അരൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന് മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ജില്ലാ അധികാരികളുടെ പ്രഖ്യാപനം നിലനില്‍ക്കെ പഞ്ചായത്തിലെ മത്സ്യ സംസ്കരണ ശാലകള്‍ യാതൊരുവിധ മാനദണ്ഡ ങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു.
പ്രശ്നം പരാഹരിക്കുന്നതിനായി പഞ്ചായത്ത് അധികാരികള്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ മത്സ്യ സംസ്ക്കരണ ശാലകളുടെ വിവിധ സംഘടനാ ഭാരവാഹികള്‍ അടിയന്തര യോഗത്തില്‍ പങ്കെടുത്തിരുന്നു. അതനുസരിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിനായി കണ്ടെയില്‍മെന്റ് സോണില്‍ നിന്ന് മാറ്റുന്നതിനായി തൊഴിലാളികളെ കൊവിഡ് പരിശോധന നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യ സംസ്ക്കരണ ശാലകള്‍ കൊവിഡ് പരിശോധനയോട് സഹകരിക്കാന്‍ തയ്യാറാകാതെ കമ്പിനികളില്‍ സംസ്ക്കരണ ജോലികള്‍ തുടര്‍ന്നു. ജോലിക്കാരുടെ സുരക്ഷിതത്വം പോലും നോക്കാതെയാണ് പ്രര്ത്തിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
കണ്ടെയ്ന്മെന്റ് സോണുകളില്‍ ഇത്തരം മത്സ്യ സംസ്ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കമ്പനികള്‍ അടച്ചിരിക്കുന്നത്. മറിച്ചു വന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നിയമവിരുദ്ധമായി ഇത്തരം കമ്പിനികള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി.കെ. ഉദയകുമാര്‍ സെക്രട്ടറി പി.വി. മണിയപ്പന് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: