ഇടുക്കി: ജില്ലയില്‍ ആശങ്ക കൂട്ടി വനവാസി മേഖലകളിലും കൊവിഡ് പടരുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം വനവാസി സമൂഹത്തില്‍പ്പെട്ട 1396 പേര്‍ക്ക് രോഗം ബാധിച്ചതായി ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസ്(ഐറ്റിടിഡി) ജില്ലാ ഓഫീസര്‍ ശ്രീരേഖ കെ.എസ്. പറഞ്ഞു.
ആദ്യ തരംഗത്തില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. കൂടുതല്‍ പേരും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നതും മുറികള്‍ പ്രത്യേകം തിരിച്ച് ഇല്ലാത്തതും ഒരു ശുചിമുറി മാത്രമുള്ളതുമാണ് രോഗം പടരാനുള്ള മുഖ്യകാരണം. രോഗമുണ്ടെന്ന സംശയം തോന്നിയാല്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തതും തിരിച്ചടിയാണ്.
മുതുവാന്‍, മലയരയ വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ താമസിക്കുന്ന മേഖലകളിലാണ് കേസുകള്‍ അധികമായുള്ളത്. അടിമാലി കുറത്തിക്കുടിയിലാണ് ഏറ്റവും അധികം കേസുകളുള്ളത്, ഇവിടെ മാത്രം 120 പേര്‍ക്ക് രോഗം ബാധിച്ചു. ഇവിടത്തുകാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് അടിമാലി ടൗണിനെയാണ്. ഇതാകാം രോഗം പടരാന്‍ കാരണമെന്നാണ് നിഗമനം. മറയൂര്‍ മേഖലയില്‍ 101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുമ്മട്ടാന്കുടിയില് (71 കേസുകള്‍), സ്വാമിയാര്വിള കുടി (30 കേസുകള്‍) മേഖലകളിലാണ് രോഗം കൂടുതല്‍. വെള്ളിയാമറ്റം, അറക്കുളം, വാഴത്തോപ്പ്, മാങ്കുളം, മൂന്നാര്‍ പഞ്ചായത്തുകളിലും രോഗം സ്ഥിരീകരിച്ചു.
അറക്കുളം പഞ്ചായത്തിലെ ചേറാടി, കണ്ണിക്കല്‍ (34 രോഗികള്‍) മേഖലകളിലും കേസുകള്‍ സ്ഥിരീകരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയിലും മൂന്നാര്‍ മേഖലയിലും കേസുകള്‍ ധാരാളമായിട്ടുണ്ട്. വെള്ളിയമാറ്റം പഞ്ചായത്തില്‍ എല്ലാ കോളനികളിലും രോഗം കണ്ടെത്തി. കൂവക്കണ്ടം, മേത്തൊട്ടി, പൂച്ചപ്ര, കുളക്കണ്ടം എന്നീ കോളനികളില്‍ ശരാശരി ഇരുപത്തിയഞ്ചില്‍ അധികം കേസുകള്‍ സ്ഥിരീകരിച്ചു. പുറം ലോകവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരിലാണ് രോഗം കണ്ടെത്തിയത്. ഇത്തരത്തിലുള്ള ജീവതമാര്‍ഗം അല്ലാത്ത മേഖലയിലുള്ളവരെ പരിശോധിച്ചിട്ടുമില്ല.
മൂന്നാറിലെ മാങ്കുളം മേഖലയിലാണ് രോഗികള്‍ ഏറ്റവും കുറവുള്ളത്. ജില്ലയിലെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആണ് നിലവില്‍ ഒരു കേസ് പോലും സ്ഥിരീകരിക്കാത്തത്. ഇവിടേക്ക് വാക്സിന് നല്കാന് തീരുമാനം വന്നിരുന്നെങ്കിലും ഇത് രോഗം ഇവിടെയും എത്താന്‍ കാരണമാകുമെന്ന് കണ്ട് പിന്നീട് വേണ്ടെന്ന് വെച്ചു. ഭക്ഷണം പോലുള്ളവ കോളനിയില്‍ എത്തിച്ച് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ശ്രീലേഖ എസ്. പറഞ്ഞു. രോഗം കൂടുതലുള്ള മേഖലകളിലെ കോളനികള്‍ തിരിച്ച് വാക്സിനേഷന് നല്‍കാനുള്ള നീക്കവും ആരംഭിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: